- Home
- Entertainment
- Box Office
- തിയറ്ററില്‍ തകര്‍ന്ന് റിവോള്‍വര്‍ റിറ്റ, കീര്‍ത്തി സുരേഷ് ചിത്രം നേടിയത്
തിയറ്ററില്‍ തകര്‍ന്ന് റിവോള്‍വര്‍ റിറ്റ, കീര്‍ത്തി സുരേഷ് ചിത്രം നേടിയത്
കീര്‍ത്തി സുരേഷ് നായികയായി വന്ന ചിത്രമാണ് റിവോള്‍വര്‍ റിറ്റ. റിവോള്‍വര്‍ റിറ്റയ്‍ക്ക് ബോക്സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്‍ടിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് 75 ലക്ഷമാണ് ചിത്രത്തിന് നെറ്റായി ഓപ്പണിംഗില്‍ നേടാനായതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആദ്യ ഞായറാഴ്‍ച 75 ലക്ഷം കളക്ഷൻ നേടിയ റിവോള്‍വര്‍ റിറ്റ ആദ്യ തിങ്കളാഴ്‍ച 40 ലക്ഷം സ്വന്തമാക്കി.
ചൊവ്വാഴ്‍ചയും 40 ലക്ഷമാണ് കീര്‍ത്തി സുരേഷ് ചിത്രം നേടിയത്.
ബുധനാഴ്‍ചയാകട്ടെ 40 ശതമാനം ഇടിവോടെ ചിത്രം 24 ലക്ഷമാണ് നേടിയത്.
ഇതുവരെ റിവോള്‍വര്‍ റിറ്റ 3.41 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് നെറ്റായി നേടിയത്.
സൂപ്പർസ്റ്റാർ വിജയ് ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം', 'മാനാട്' എന്നീ സിനിമകളുടെ തിരക്കഥ കൈകാര്യം ചെയ്‍തിട്ടുള്ള ജെ കെ ചന്ദ്രുവിന്റെ, സംവിധായകൻ എന്ന നിലയിലുള്ള ആദ്യ ചിത്രം കൂടിയാണ് 'റിവോൾവർ റിറ്റ'.
ചന്ദ്രു തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകനും, ഗായകനും, ഗാനരചയിതാവുമായ ഷോൺ റോൾഡൻ ആണ്.