സ്‌ട്രെസ് വരുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 4 ഭക്ഷണങ്ങൾ
സ്‌ട്രെസ് ഉണ്ടാകുന്ന സമയങ്ങളിൽ ചില ഭക്ഷണങ്ങളോട് നമുക്ക് പ്രത്യേക താല്പര്യം തോന്നാറുണ്ട്. അമിതമായ കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണങ്ങളാണ് അത്തരം സമയങ്ങളിൽ നമ്മൾ കഴിക്കാറുള്ളത്. എന്നാൽ ഈ ഭക്ഷണങ്ങൾ ആരോഗ്യത്തിന് ദോഷം ചെയ്യും. അവ എന്തൊക്കെയാണെന്ന് അറിയാം.
14

Image Credit : Getty
മധുരമടങ്ങിയ ഭക്ഷണങ്ങൾ
സ്‌ട്രെസ് കൂടുമ്പോൾ മധുരമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് കോർട്ടിസോൾ ഹോർമോണിന്റെ ഉത്പാദനം കൂട്ടുകയും ഉറക്കത്തിന് തടസ്സമാവുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
24
Image Credit : Getty
പ്രോസസ്സ്ഡ് ഭക്ഷണങ്ങൾ
സ്‌ട്രെസ് ഉള്ള സമയങ്ങളിൽ പ്രോസസ്സ്ഡ് ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ബ്ലഡ് ഷുഗറിന്റെ അളവ് കൂടാനും ക്ഷീണം അനുഭവപ്പെടാനും കാരണമാകും.
34
Image Credit : Getty
മദ്യം
മദ്യം കുടിക്കുന്നത് മനസികാശ്വാസത്തിന് നല്ലതാണെന്ന് കരുതുന്നവരാണ് നമ്മളിൽ പലരും. എന്നാൽ സ്‌ട്രെസ് ഉള്ള സമയങ്ങളിൽ മദ്യം കുടിക്കുന്നത് ഉറക്കത്തിന് തടസ്സമാവുകയും മാനസികാരോഗ്യം കൂടുതൽ വഷളാവാനും ഇടയാക്കും.
44
Image Credit : Getty
കഫീൻ പാനീയങ്ങൾ
കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് നല്ല ഊർജം ലഭിക്കാൻ സഹായിക്കും. എന്നാൽ മാനസികാരോഗ്യം ശരിയല്ലാത്ത സമയങ്ങളിൽ ഇത് കുടിക്കുന്നത് സ്‌ട്രെസ് കൂടാൻ കാരണമാകുന്നു.
Latest Videos

