ഫാറ്റി ലിവർ തടയുന്നതിന് നിർബന്ധമായും കഴിക്കേണ്ട 5 ഭക്ഷണങ്ങൾ
ഇന്ന് മിക്ക ആളുകളും നേരിടുന്ന ആരോഗ്യ പ്രശ്നമാണ് ഫാറ്റി ലിവർ രോഗം. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതുകൊണ്ടാണ് ഈ രോഗം വരുന്നത്. ഫാറ്റി ലിവർ തടയാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
15

Image Credit : Asianet News
ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ
ബ്ലൂബെറി, ബ്ലാക്‌ബെറി, റാസ്പ്ബെറി, മാതളം, ഈന്തപ്പഴം എന്നിവയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ സംരക്ഷിക്കും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
25
Image Credit : Getty
ആരോഗ്യകരമായ കൊഴുപ്പുള്ള ഭക്ഷണങ്ങൾ
ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കരളിനെ സംരക്ഷിക്കും. എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ, നട്സ്, അവോക്കാഡോ എന്നിവ കഴിക്കുന്നത് ഗുണകരമാണ്.
35
Image Credit : stockPhoto
ഒമേഗ 3 ഫാറ്റി ആസിഡ്
സാൽമൺ, ചിയ സീഡ്, ഫ്ലാക്സ് സീഡ്, വാൽനട്ട് എന്നിവയിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ സംരക്ഷിക്കും.
45
Image Credit : Getty
വിറ്റാമിൻ സി
കിവി, ഓറഞ്ച്, മുന്തിരി എന്നിവയിൽ ധാരാളം വിറ്റാമിൻ സിയും, ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുകയും കരളിനെ സംരക്ഷിക്കുകയും ചെയ്യും.
55
Image Credit : Getty
ആരോഗ്യകരമായ പാനീയങ്ങൾ
ബ്ലാക് കോഫീ, ഗ്രീൻ ടീ എന്നിവയിൽ ധാരാളം ആന്റിഓക്സിഡന്റുകളും പോളിഫിനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.
Latest Videos

