വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും കഴിക്കേണ്ട 5 പഴങ്ങൾ
വൃക്കകളുടെ ആരോഗ്യം ചിലതരം ഭക്ഷണങ്ങൾ ഒഴുവാക്കിയതുകൊണ്ട് മാത്രം സംരക്ഷിക്കാൻ സാധിക്കില്ല. ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കേണ്ടതും വളരെ പ്രധാനമാണ്. വൃക്കകളുടെ ആരോഗ്യത്തിന് ഈ പഴങ്ങൾ കഴിക്കൂ.
15

Image Credit : Getty
ചെറി
ചെറി കഴിക്കുന്നത് വീക്കം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ വൃക്കകളുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
25
Image Credit : Getty
ആപ്പിൾ
ആപ്പിളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും അതിലൂടെ വൃക്കകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
35
Image Credit : Asianet News
ബ്ലൂബെറി
ബ്ലൂബെറിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
45
Image Credit : Indian Mart
ഓറഞ്ച്
ഓറഞ്ചിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കുകയും വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
55
Image Credit : Getty
മാതളം
മാതളത്തിൽ ധാരാളം ഫൈബറും വിറ്റാമിൻ കെയും ഫോളറ്റും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും കുടലിന്റെയും വൃക്കയുടെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Latest Videos

