കോർട്ടിസോൾ കുറയ്ക്കുന്നതിന് നിർബന്ധമായും കഴിക്കേണ്ട 5 ഭക്ഷണങ്ങൾ
മാനസിക സമ്മർദ്ദം ഉണ്ടാകുമ്പോൾ അഡ്രിനാൽ ഗ്ലാന്റുകൾ കോർട്ടിസോൾ എന്ന ഹോർമോണിനെ പുറത്തുവിടുന്നു. ഇത് വീക്കവും ക്ഷീണവും ഉണ്ടാവാനും നല്ല ഉറക്കം ലഭിക്കുന്നതിന് തടസ്സമാവുകയും ചെയ്യുന്നു. കോർട്ടിസോൾ കുറയ്ക്കുന്നതിന് ഈ ഭക്ഷണങ്ങൾ കഴിക്കൂ.
15

Image Credit : Getty
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിൽ പോളിഫിനോളും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
Add Asianetnews as a Preferred Source

25
Image Credit : Getty
മത്തൻ വിത്ത്
മത്തൻ വിത്തിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് നാഡീവ്യവസ്ഥകളെ പിന്തുണയ്ക്കുകയും കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
35
Image Credit : gemini ai
പുളിപ്പിച്ച ഭക്ഷണങ്ങൾ
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് കുടലും തലച്ചോറും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ കുടലിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. പുളിപ്പിച്ച ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.
45
Image Credit : Getty
വാൽനട്ട്
വാൽനട്ടിൽ ധാരാളം omega 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കോർട്ടിസോളിനെ കുറയ്ക്കാനും വിട്ടുമാറാത്ത സമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും.
55
Image Credit : Getty
ഓട്സ്
ദിവസവും ഓട്സ് കഴിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത കൂട്ടാൻ സഹായിക്കുന്നു. ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കുന്നതിലൂടെ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സാധിക്കും.
Latest Videos

