ദിവസവും കറിവേപ്പില കഴിക്കുന്നതിന്റെ അതിശയിപ്പിക്കുന്ന 5 ഗുണങ്ങൾ
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് കറിവേപ്പില. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ദഹനം മെച്ചപ്പെടുത്തുന്നു
രുചി കൂട്ടാൻ മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും കറിവേപ്പിലയിലുണ്ട്. ആന്റിഓക്‌സിഡന്റുകൾ, ഫൈബർ, ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ എ, ബി, സി എന്നിവയാൽ സമ്പന്നമാണ് കറിവേപ്പില.

അമിതവണ്ണം കുറയ്ക്കാം
അമിതവണ്ണം നിയന്ത്രിക്കാനുള്ള പ്രകൃതിദത്ത വഴിയാണ് കറിവേപ്പില. ഇതിലടങ്ങിയ നാരുകളും മറ്റ് സസ്യ ഘടകങ്ങളും ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. ഇത് കൂടുതൽ കലോറി എരിയിച്ചു കളയാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
പ്രമേഹം നിയന്ത്രിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കറിവേപ്പില വളരെ നല്ലതാണ്. ഇത് ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ഫൈബർ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താം
കറിവേപ്പിലയിൽ ഇരുമ്പും ഫോളിക് ആസിഡും ധാരാളമുണ്ട്. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടി വിളർച്ചയും ക്ഷീണവും അകറ്റുന്നു. കറിവേപ്പിലയിലെ ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു
ചർമ്മ സൗന്ദര്യത്തിനും കറിവേപ്പില ഒരു ഒറ്റമൂലിയാണ്. ഇതിലെ വിറ്റാമിനുകൾ ഫ്രീ റാഡിക്കലുകളെ ചെറുത്ത് ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുന്നു. മുടികൊഴിച്ചിൽ, അകാലനര, മുടിയുടെ ബലക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്കും ഇത് പരിഹാരമാണ്.

