കൊളസ്ട്രോൾ സ്വാഭാവികമായി കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
കൃത്യമായ ജീവിതശൈലി മാറ്റങ്ങളിലൂടെ കൊളസ്ട്രോൾ അളവ് സ്വാഭാവികമായി കുറയ്ക്കാനാകും. കൊളസ്ട്രോൾ സ്വാഭാവികമായി കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ.
15

Image Credit : Getty
ഫൈബർ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുക
ഓട്സ്, പയറുവർഗ്ഗങ്ങൾ, പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
25
Image Credit : Getty
പതിവായി വ്യായാമം ചെയ്യുക
പതിവായുള്ള ശാരീരിക വ്യായാമം ശരീരത്തിൽ നല്ല കൊളസ്ട്രോളിനെ വർദ്ധിപ്പിക്കുന്നു. ഇത് ശരീരത്തിന് ഹാനികരമായ ചീത്ത കൊളസ്ട്രോളിനെ കരളിലേക്ക് തിരിച്ചെത്തിച്ച് സംസ്കരിച്ച് പുറന്തള്ളാൻ സഹായിക്കും.
35
Image Credit : Getty
പുകവലി ഉപേക്ഷിക്കുക
പുകവലി പൂർണമായും ഒഴിവാക്കുന്നത് നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
45
Image Credit : Getty
പൂരിത കൊഴുപ്പ് പരിമിതപ്പെടുത്തുക
റെഡ് മീറ്റ്, ഫുൾ ഫാറ്റ് ഡയറി ഉൽപ്പന്നങ്ങൾ എന്നിവയിലടങ്ങിയിരിക്കുന്ന പൂരിത കൊഴുപ്പ് രക്തത്തിലെ ചീത്ത കൊളസ്ട്രോൾ കൂട്ടാൻ കാരണമാകുന്നു. അതിനാൽ പൂരിത കൊഴുപ്പ് നിയന്ത്രിക്കാൻ ശ്രദ്ധിക്കാം.
55
Image Credit : Getty
പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക
സോഡ, മധുരപലഹാരങ്ങൾ, മിഠായികൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന അമിത പഞ്ചസാര ശരീരഭാരം കൂട്ടാൻ ഇടയാക്കുന്നു. ഇത് കൊളസ്ട്രോൾ വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണമാണ്.
Latest Videos

