പാലിനേക്കാൾ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ് കാത്സ്യം. കാത്സ്യത്തിന്‍റെ കലവറയായ എല്ലാവരും കാണുന്നത് പാലിനെയാണ്. എന്നാല്‍ പാല്‍ മാത്രമല്ല, കാത്സ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഉണ്ട്.

പാലിനേക്കാൾ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍
എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാലിനേക്കാൾ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.
ബദാം
ഒരു കപ്പ് ബദാമില്‍ 385 ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. ഒരു ദിവസം ശരീരത്തിന് ആവശ്യമുള്ള കാത്സ്യത്തിന്‍റെ മൂന്നില്‍ ഒരു ഭാഗത്തോളം വരുമിത്.
ഓറഞ്ച്
വിറ്റാമിന്‍ സി മാത്രമല്ല, കാത്സ്യവും അടങ്ങിയതാണ് ഓറഞ്ച്. അതിനാല്‍ കാത്സ്യത്തിന്‍റെ അഭാവമുള്ളവര്‍ക്ക് ഇവ കഴിക്കാം.
ഇലക്കറികള്‍
ചീര, ബ്രൊക്കോളി പോലെയുള്ള ഇലക്കറികളില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇലക്കറികള്‍ കഴിക്കാം.
ഫാറ്റി ഫിഷ്
സാല്‍മണ്‍ ഫിഷില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്.
യോഗര്‍ട്ട്
പ്രോട്ടീനിന്‍റെ ഏറ്റവും മികച്ച സ്രോതസ്സുകളിൽ ഒന്നാണ് യോഗർട്ട്. കുറഞ്ഞ കൊഴുപ്പുള്ള യോഗർട്ടിൽ ഉയർന്ന തോതിലുള്ള കാത്സ്യം അടങ്ങിയിരിക്കുന്നു.
ചീസ്
ചീസിലും കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ചിയ വിത്തുകള്‍
ഫൈബറിനും ഒമേഗ 3 ഫാറ്റി ആസിഡിനും പുറമേ കാത്സ്യവും ചിയ വിത്തുകളില്‍ അടങ്ങിയിട്ടുണ്ട്.
എള്ള്
എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കാത്സ്യം ലഭിക്കാന്‍ സഹായിക്കും.