ദിവസവും പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് നല്ലതാണോ? നിങ്ങളറിയേണ്ടത്
വിറ്റാമിനുകളും ധാതുക്കളും ഫൈബറും ആന്‍റി ഓക്‌സിഡന്‍റുകളും അടങ്ങിയ ഒരു ഫ്രൂട്ടാണ് പൈനാപ്പിള്‍. വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളിക് ആസിഡ്, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ പൈനാപ്പിളില്‍ നിന്നും ലഭിക്കും.

ദിവസവും പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് നല്ലതാണോ? നിങ്ങളറിയേണ്ടത്
ദിവസവും പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളറിയാം.
ദഹനം
'ബ്രോംലൈന്‍' എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. കൂടാതെ ഫൈബറും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പൈനാപ്പിള്‍ ജ്യൂസ് ഭക്ഷണത്തിന് ശേഷം കുടിക്കുന്നത് ദഹനം പെട്ടെന്ന് നടക്കാന്‍ സഹായിക്കും.
പ്രതിരോധശേഷി
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
ഹൃദയാരോഗ്യം
പതിവായി പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ക്യാന്‍സര്‍ സാധ്യതകളെ തടയാന്‍
ആന്‍റി ഓക്സിഡനന്‍റുകള്‍ ധാരാളം അടങ്ങിയ പൈനാപ്പിള്‍ ചില ക്യാന്‍സര്‍ സാധ്യതകളെ തടയാന്‍ സഹായിക്കും.
കണ്ണുകളുടെ ആരോഗ്യം
വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അടങ്ങിയ പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
എല്ലുകളുടെ ആരോഗ്യം
എല്ലുകളുടെ വളർച്ചയ്ക്കു ആവശ്യമായ മാംഗനീസ്, കാത്സ്യം തുടങ്ങിയവ പൈനാപ്പിളിലുണ്ട്.
ചര്‍മ്മം
വിറ്റാമിന്‍ സി അടങ്ങിയ പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.