ക്ഷീണം മാറാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 5 ഭക്ഷണങ്ങൾ ഇതാണ്
ഉറക്കം ശരീരത്തിന് ഒഴിച്ചുകൂടാൻ കഴിയാത്ത കാര്യമാണ്. ശരീരത്തിന് നല്ല വിശ്രമം ലഭിച്ചാൽ മാത്രമേ എപ്പോഴും ഊർജ്ജത്തോടെയും ആരോഗ്യത്തോടെയുമിരിക്കാൻ സാധിക്കുകയുള്ളൂ. കുറഞ്ഞത് 8 മണിക്കൂർ ഉറക്കമെങ്കിലും ഒരു വ്യക്തിക്ക് ലഭിക്കേണ്ടതുണ്ട്.

കൊഴുപ്പുള്ള മൽസ്യങ്ങൾ
വിറ്റാമിൻ ബി12ന്റെ കുറവുള്ളവർക്കും എപ്പോഴും ക്ഷീണം അനുഭവപ്പെടാറുണ്ട്. എന്നാൽ കൊഴുപ്പുള്ള മൽസ്യങ്ങളിൽ ( ബ്രെയിൻ ഫുഡ്) വിറ്റാമിൻ b12 ധാരാളം അടങ്ങിയിട്ടുണ്ട്. അയല, സാൽമൺ, മത്തി എന്നീ മൽസ്യങ്ങൾ ആഴ്ച്ചയിൽ രണ്ടുതവണയെങ്കിലും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ചീര
അയണിന്റെ അളവ് കുറയുന്നതുകൊണ്ടാണ് എപ്പോഴും ഉറക്ക ക്ഷീണം ഉണ്ടാകുന്നത്. ഇത് നിങ്ങളുടെ ഊർജ്ജത്തേയും നന്നായി ബാധിക്കുന്നു. അതിനാൽ തന്നെ ദിവസവും ചീര കഴിക്കുന്നത് ധാരാളം അയണും മഗ്നീഷ്യവും ലഭിക്കാൻ സഹായിക്കുന്നു.
വാഴപ്പഴം
ശരീരത്തിൽ പൊട്ടാസ്യം കുറവാണെങ്കിലും ക്ഷീണം ഉണ്ടാകാറുണ്ട്. എന്നാൽ വാഴപ്പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് നാഡികളേയും പേശികളേയും പിന്തുണയ്ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം പ്രമേഹം ഉള്ളവർ ഇത് കഴിക്കുമ്പോൾ ശ്രദ്ധിക്കണം.
ധാന്യങ്ങൾ
ഫോളേറ്റിന്റെ കുറവുകൊണ്ടും ക്ഷീണം ഉണ്ടാവാറുണ്ട്. എന്നാൽ ഇതിനെതിരെ പോരാടാൻ ധാന്യങ്ങൾക്ക് സാധിക്കും. ഇതിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും ഇവ ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് ക്ഷീണം അകറ്റാനും നല്ല ഊർജ്ജം ലഭിക്കാനും സഹായിക്കുന്നു.
മത്തങ്ങ വിത്ത്
മത്തങ്ങ വിത്ത് ചെറുതാണ്. എന്നാൽ ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. സിങ്ക്, മഗ്നീഷ്യം, ആരോഗ്യമുള്ള കൊഴുപ്പ് എന്നിവ ഇതിൽ ധാരാളമുണ്ട്. ഇത് നിങ്ങളുടെ പ്രതിരോധ ശേഷി വർധിപ്പിക്കുകയും ക്ഷീണവും സമ്മർദ്ദവും കുറയ്ക്കാനും സഹായിക്കുന്നു.

