ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഈ പച്ചക്കറി ജ്യൂസുകൾ കുടിക്കൂ
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് പച്ചക്കറികൾ. ഇത് ജ്യൂസായും അല്ലാതെയും കഴിക്കാൻ സാധിക്കും. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഈ പച്ചക്കറി ജ്യൂസുകൾ കുടിക്കൂ.
15

Image Credit : Getty
ക്യാരറ്റ്
നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് ക്യാരറ്റ്. ഇത് പ്രതിരോധ ശേഷിയും കാഴ്ചശക്തിയും കൂട്ടാനും ചർമ്മ സൗന്ദര്യം വർധിപ്പിക്കാനും സഹായിക്കുന്നു. ദിവസവും ജ്യൂസടിച്ച് കുടിക്കാം.
25
Image Credit : Getty
ബീറ്റ്റൂട്ട്
നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് ബീറ്റ്റൂട്ട്. ഇത് ദിവസവും ജ്യൂസായി കുടിക്കൂ. ഹൃദയത്തിന്റെ ആരോഗ്യവും ദഹനവും മെച്ചപ്പെടുത്താൻ ബീറ്റ്റൂട്ട് നല്ലതാണ്.
35
Image Credit : Getty
വെള്ളരി
വെളളരിയിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് തണുപ്പ് നൽകാനും നിർജ്ജലീകരണം തടയാനും സഹായിക്കുന്നു. ജ്യൂസടിച്ച് കുടിക്കാവുന്നതാണ്.
45
Image Credit : our own
ചീര
ചീരയിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി, എല്ലുകളുടെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ചീര നല്ലതാണ്. ചേരുവകൾ ചേർത്ത് ജ്യൂസടിച്ച് കുടിക്കാം.
55
Image Credit : Getty
മഞ്ഞൾ
മഞ്ഞളിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചായയിൽ ചേർത്തും ജ്യൂസായുമൊക്കെ കുടിക്കാൻ സാധിക്കും.
Latest Videos

