കുട്ടികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ടൈപ്പ് 1 പ്രമേഹം കുട്ടികളിലും കൗമാരക്കാരിലും പൊതുവേ കാണപ്പെടുന്ന രോഗമാണ്. നാരുകൾ, സമീകൃതാഹാരങ്ങൾ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണക്രമം കുട്ടികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തും, ഇത് അവരുടെ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യും.

കുട്ടികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
കുട്ടികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഓട്സ്
നാരുകളാല്‍ സമ്പന്നമായ ഓട്സ് കുട്ടികള്‍ക്ക് കൊടുക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ചുവന്ന അരി
ചുവന്ന അരി കൊണ്ടുള്ള ഭക്ഷണങ്ങളും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
പഴങ്ങള്‍
നാരുകളും വിറ്റാമിനുകളും അടങ്ങിയ പഴങ്ങളും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
പയറുവര്‍ഗങ്ങള്‍
ഫൈബറിനാല്‍ സമ്പന്നമായ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
യോഗര്‍ട്ട്
യോഗര്‍ട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.
നട്സ്
വിറ്റാമിനുകള്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ബദാം, വാള്‍നട്സ് തുടങ്ങിയ നട്സും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
സീഡുകള്‍
ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയ വിത്തുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.