ക്യാന്‍സര്‍ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങൾ
അനാരോഗ്യകരമായ ജീവിതശൈലി, മോശം ഭക്ഷണക്രമം, പുകവലി, വ്യായാമമില്ലായ്മ, അമിത മദ്യപാനം തുടങ്ങിയവയൊക്കെ പലപ്പോഴും ക്യാൻസര്‍ സാധ്യതയെ കൂട്ടാം. ചില ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ക്യാൻസർ സാധ്യതയെ കൂട്ടിയേക്കാം.

ക്യാന്‍സര്‍ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങൾ
ചില ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ക്യാൻസർ സാധ്യതയെ കൂട്ടിയേക്കാം. അവ ഏതൊക്കെയാണെന്ന് നോക്കാം.
ബേക്കണ്‍, ഹോട്ട് ഡോഗ്സ്, സോസേജുകള്‍
ബേക്കണ്‍, ഹോട്ട് ഡോഗ്സ്, സോസേജുകള്‍ പോലെയുള്ള സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.
റെഡ് മീറ്റ്
ബീഫ്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റുകളുടെ അമിത ഉപഭോഗവും ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും ചിലപ്പോള്‍ ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.
പഞ്ചസാര
പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.
അമിതമായി വേവിക്കുന്ന ഭക്ഷണങ്ങള്‍
ചില ഭക്ഷണങ്ങൾ അമിതമായി പാചകം ചെയ്യുന്നത് അർബുദ പദാർത്ഥങ്ങളുടെ രൂപീകരണത്തിന് ഇടയാക്കും.
മദ്യം
അമിതമായി മദ്യപിക്കുന്നവരിലും ക്യാന്‍സര്‍ സാധ്യത കൂടുതലാണ്. അതിനാല്‍ മദ്യപാനവും കുറയ്ക്കുക.
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.