രാവിലെ വെറുംവയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
രാവിലെ എഴുന്നേറ്റതിന് ശേഷം ആദ്യം എന്ത് കഴിക്കുന്നു/കുടിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത്തരത്തില്‍ രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

രാവിലെ വെറുംവയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കോഫി
രാവിലെ എഴുന്നേറ്റയുടന്‍ വെറുംവയറ്റില്‍ കോഫിയോ കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങളോ കഴിക്കുന്നത് വയറിന് പിടിക്കണമെന്നില്ല.
വാഴപ്പഴം
രാവിലെ വെറുംവയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുപോലെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയര്‍ത്താനും ഇത് കാരണമാകും. അതിനാല്‍ വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് നല്ലതല്ല.
എരുവേറിയ ഭക്ഷണങ്ങള്‍
രാവിലെ വെറും വയറ്റില്‍ എരുവേറിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ ഇവ രാവിലെ കഴിക്കുന്നത് ഒഴിവാക്കുക.
സിട്രസ് പഴങ്ങള്‍
ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ വെറും വയറ്റിൽ കഴിക്കുമ്പോൾ, ചില സിട്രസ് പഴങ്ങൾ അസിഡിറ്റിക്ക് കാരണമാകും.
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍
രാവിലെ തന്നെ എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നതും വയറിന് നല്ലതല്ല.
തക്കാളി
തക്കാളിയും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് അസിഡിറ്റിക്കും മറ്റ് ദഹന പ്രശ്നങ്ങള്‍ക്കും കാരണമാകും.
പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍
പഞ്ചസാരയും കലോറിയും മറ്റും ധാരാളം അടങ്ങിയ പാനീയങ്ങളും രാവിലെ കുടിക്കുന്നത് ഒഴിവാക്കുക.