പാലുമായി ഒരിക്കലും ചേര്‍ത്ത് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങൾ
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് പാല്‍. കാത്സ്യം, വിറ്റാമിൻ ഡി, പ്രോട്ടീൻ തുടങ്ങിയവ പാലില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ പാലിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കും.

പാലുമായി ഒരിക്കലും ചേര്‍ത്ത് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങൾ
പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
സിട്രസ് പഴങ്ങള്‍
പാലും സിട്രസ് പഴങ്ങളും ഒരുമിച്ച് കഴിക്കുന്നത് ചിലരില്‍ ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. അതിനാല്‍ പാലും നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങള്‍ ഒരുമിച്ച് കഴിക്കരുത്.
മത്സ്യം
പാലും മത്സ്യവും ഒരുമിച്ച് കഴിക്കുന്നതും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.
ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
പാലും ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കുന്നതും ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
എരുവേറിയ ഭക്ഷണങ്ങള്‍
പാലിനൊപ്പം എരുവേറിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും അസിഡിറ്റിയും നെഞ്ചെരിച്ചിലും ഉണ്ടാകാം.
സംസ്കരിച്ച ഭക്ഷണങ്ങള്‍
പാലിനൊപ്പം സംസ്കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചിലരില്‍ ദഹനക്കേടിന് കാരണമാകും.
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍
പഞ്ചസാര അധികമടങ്ങിയ ഭക്ഷണങ്ങള്‍ പാലിനൊപ്പം കഴിക്കുന്നതും ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.