ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണങ്ങള്‍
വിറ്റാമിനുകളാലും ആന്‍റിഓക്സിഡന്‍റുകളാലും നാരുകളാലും സമ്പന്നമാണ് ഉണക്കമുന്തിരി. അയേണ്‍, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയ പ്രധാനപ്പെട്ട ധാതുക്കളെല്ലാം ഇവയില്‍ അടങ്ങിയിട്ടുണ്ട്.

ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണങ്ങള്‍
ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളറിയാം.
ദഹനം
നാരുകൾ ധാരാളം അടങ്ങിയ ഉണക്കമുന്തിരി മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
എല്ലുകളുടെ ആരോഗ്യം
ഉണക്കമുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ഊര്‍ജം
പെട്ടെന്ന് ഊര്‍ജം ലഭിക്കാനും വ്യായാമം ചെയ്യാനുള്ള താല്‍പര്യം കൂട്ടാനും ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
പ്രതിരോധശേഷി
ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
വിളര്‍ച്ച
ഇരുമ്പ് ധാരാളം അടങ്ങിയ ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
ശരീരഭാരം കുറയ്ക്കാന്‍
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ വെറും വയറ്റില്‍ ഫൈബര്‍ അടങ്ങിയ ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വയറു നിറയ്ക്കാനും സഹായിക്കും. ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും ഗുണം ചെയ്യും.
ചര്‍മ്മം
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ കഴിക്കുന്നത് ഏറെ നല്ലതാണ്.