പ്രതിരോധശേഷി കൂട്ടും, കൊഴുപ്പ് കുറയ്ക്കും; മുരിങ്ങയില കഴിച്ചാലുള്ള മറ്റ് ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം
ധാരാളം ഔഷധ ഗുണങ്ങളുള്ള ചെടിയാണ് മുരിങ്ങ. നമ്മുടെ വീട്ടുവളപ്പിലും അടുത്തുള്ള പറമ്പിലുമൊക്കെ നോക്കിയാൽ മുരിങ്ങച്ചെടി പടർന്നുപന്തലിച്ച് നിൽക്കുന്നത് കാണാനാവും. 21 ഗ്രാം മുരിങ്ങയിലിൽ രണ്ട് ഗ്രാം പ്രോട്ടീനും 11 ശതമാനം വിറ്റാമിൻ സിയുമാണ് അടങ്ങിയിട്ടുള്ളത്.
weight loss
ശരീരത്തിലെ കൊഴുപ്പ് രൂപപ്പെടുന്നത് കുറയ്ക്കാൻ മുരിങ്ങയിലയ്ക്ക് കഴിയുമെന്നാണ് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്ന സംയുക്തങ്ങൾ മുരിങ്ങയിൽ അടങ്ങിയിട്ടുണ്ടെന്നും പഠനങ്ങൾ പറയുന്നു.
hair
മുരിങ്ങയിലയിലെ Isothiocyanates എന്ന സംയുക്തം കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ ഫലപ്രദമാണ്. മുരിങ്ങയില ചർമ്മത്തിനും മുടിയ്ക്കും നല്ലതാണ്. അവ ശരീരത്തിലെ രക്തചംക്രമണത്തെ സഹായിക്കുന്നു.
bone
അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമാണ് മുരിങ്ങ ഇലകൾ. മുരിങ്ങ ഇലകൾ സന്ധിവാതം തടയാനും ഓസ്റ്റിയോപൊറോസിസിനെതിരെ പോരാടാനും സഹായിക്കുന്നു.
diabetes
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ മുരിങ്ങ സഹായിക്കുന്നു. ഇത് പ്രമേഹ സാധ്യത കുറയ്ക്കും. മാത്രമല്ല, ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇതിന് സാധിക്കും.
cholesterol
ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ മുരിങ്ങയില ഹൃദയത്തെ സംരക്ഷിക്കുകയും ഹൃദയ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.