വിറ്റാമിൻ സി ലഭിക്കാൻ നിർബന്ധമായും കഴിക്കേണ്ട 6 പഴങ്ങൾ ഇതാണ്
പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ നല്ല ആരോഗ്യം ലഭിക്കുകയുള്ളൂ. പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്ന പോഷകമാണ് വിറ്റാമിൻ സി. ഇത് ലഭിക്കാൻ ഈ പഴങ്ങൾ കഴിക്കൂ. ആരോഗ്യം മെച്ചപ്പെടുത്താം.
16

Image Credit : our own
ചെറീസ്
ചെറി പഴങ്ങളിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശീലമാക്കാം.
26
Image Credit : Getty
ആപ്പിൾ
വിറ്റാമിൻ സി, ഫൈബർ, വിറ്റാമിൻ ബി6, മഗ്നീഷ്യം, കാൽസ്യം, അയൺ എന്നിവ ആപ്പിളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും ആപ്പിൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.
36
Image Credit : Asianet News
ഓറഞ്ച്
ഓറഞ്ചിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ദിവസവും ഓറഞ്ച് കഴിക്കുന്നത് ശീലമാക്കാം.
46
Image Credit : Getty
കിവി
പോഷക ഗുണം മാത്രമല്ല നല്ല രുചിയുള്ള പഴമാണ് കിവി. വിറ്റാമിൻ സിക്കൊപ്പം ഫൈബറും ഇതിൽ ധാരാളമുണ്ട്.
56
Image Credit : Getty
പപ്പായ
ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുള്ള പഴമാണ് പപ്പായ. ഇത് ജ്യൂസായും അല്ലാതെയും കഴിക്കാം. അതേസമയം പ്രമേഹം ഉള്ളവർ കഴിക്കുമ്പോൾ ശ്രദ്ധിക്കണം.
66
Image Credit : Pixabay
പേരയ്ക്ക
വിറ്റാമിൻ സി ധാരാളമുള്ള പഴമാണ് പേരയ്ക്ക. ഇത് ജ്യൂസായും അല്ലാതെയും കഴിക്കാൻ സാധിക്കും. ദിവസവും പേരയ്ക്ക ഡയറ്റിൽ ഉൾപ്പെടുത്തൂ.
Latest Videos

