പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വെെറ്റമിൻ സി അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ
ഈ കൊവിഡ് കാലത്ത് നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് രോഗപ്രതിരോധശേഷി വർധിപ്പിക്കുക എന്നുള്ളത്. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനാകും. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങളും പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഏതൊക്കെയാണ് വെെറ്റമിൻ സി സമ്പുഷ്ടമായ ഭക്ഷണങ്ങളെന്ന് അറിയാം...

കാൻസർ തടയാൻ കഴിവുള്ള ബ്രോക്കോളിയിൽ വൈറ്റമിൻ സി യും ഫൈബറും ധാരാളമുണ്ട്. ഒരു ബൗൾ ബ്രോക്കോളിയിൽ 132 മി. ഗ്രാം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്.

വൈറ്റമിൻ സി ധാരാളം അടങ്ങിയ ഫലമാണ് മാമ്പഴം. ഇടത്തരം വലുപ്പമുള്ള ഒരു മാമ്പഴത്തിൽ ഏതാണ്ട് 122.3 മി. ഗ്രാം വൈറ്റമിൻ സി ഉണ്ട്.

പപ്പായ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മാത്രമല്ല ചർമത്തിന് തിളക്കമേകാനും എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും പപ്പായ ഏറെ സഹായകമാണ്. ഒരു കപ്പ് പപ്പായയിൽ 88.3 മി.ഗ്രാം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്.

കാലറി വളരെ കുറഞ്ഞ കാപ്സിക്കത്തിൽ ധാരാളം പോഷകങ്ങളുണ്ട്. 100 ഗ്രാം ചുവന്ന കാപ്സിക്കത്തിൽ 127.7 മി. ഗ്രാം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്.

നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള ബാക്ടീരിയൽ, ആന്റിവൈറൽ ഗുണങ്ങൾ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായകരമാണ്. ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ നെല്ലിക്ക സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അതിലൂടെ നമ്മുടെ പ്രതിരോധശേഷിയും മെച്ചപ്പെടുന്നു.