റമദാൻ: നിർജ്ജലീകരണം ഉണ്ടാവുന്നത് തടയാൻ കുടിക്കേണ്ട പാനീയങ്ങൾ
നോമ്പ് എടുക്കുന്നവരിൽ നിർജ്ജലീകരണം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ചും ചൂട് സമയങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. നിർജ്ജലീകരണം തടയാൻ ഈ പാനീയങ്ങൾ കുടിക്കൂ.
15

Image Credit : Getty
നാരങ്ങയും ചിയ സീഡും
നാരങ്ങ വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ തേനും കുതിർത്ത ചിയ സീഡും ചേർക്കാം. ശേഷം നന്നായി മിക്സ് ചെയ്ത് കുടിക്കാവുന്നതാണ്. ഇത് നിർജ്ജലീകരണം തടയാൻ സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
25
Image Credit : Getty
തണ്ണിമത്തനും നാരങ്ങയും
ഒരു ഗ്ലാസ് തണ്ണിമത്തൻ ജ്യൂസ് എടുത്തതിന് ശേഷം അതിലേക്ക് നാരങ്ങ പിഴിഞ്ഞൊഴിക്കാം. ശേഷം ഐസ് ചേർത്ത് കുടിക്കാവുന്നതാണ്.
35
Image Credit : Getty
ബേസിൽ സീഡ് ചേർത്ത തേങ്ങാവെള്ളം
ഒരു കപ്പ് തേങ്ങാവെള്ളത്തിൽ ഒരു ടീസ്പൂൺ കുതിർത്ത ബേസിൽ സീഡ് ചേർക്കാം. നന്നായി മിക്സ് ചെയ്ത് ഐസിട്ട് കുടിക്കാവുന്നതാണ്.
45
Image Credit : Getty
നാരങ്ങയും പുതിനയും
നാരങ്ങ ജ്യൂസിൽ പുതിന ഇല നന്നായി പൊടിച്ചിടാം. അതിലേക്ക് ഒരു നുള്ള് ഉപ്പും ഐസും ചേർത്ത് കുടിക്കാവുന്നതാണ്. നിർജ്ജലീകരണം തടയാൻ സഹായിക്കും.
55
Image Credit : Getty
ഈന്തപ്പഴവും പാലും
ഒരു ഗ്ലാസ് പാലിൽ രണ്ട് കുതിർത്ത ഈന്തപ്പഴവും ഐസും ചേർത്ത് കുടിക്കാം. ഇത് നല്ല ഊർജ്ജം ലഭിക്കാനും നിർജ്ജലീകരണം തടയാനും സഹായിക്കും.
Latest Videos

