- Home
- Technology
- Gadgets (Technology)
- ഐഫോണ്‍ 16 പ്രോയ്ക്ക് വന്‍ വിലക്കിഴിവ്, ഓഫറുകളുടെ പെരുമഴ; എങ്ങനെ സ്വന്തമാക്കാം എന്നറിയാം
ഐഫോണ്‍ 16 പ്രോയ്ക്ക് വന്‍ വിലക്കിഴിവ്, ഓഫറുകളുടെ പെരുമഴ; എങ്ങനെ സ്വന്തമാക്കാം എന്നറിയാം
ഐഫോണ്‍ 17 സീരിസ് പുറത്തിറങ്ങുന്നതിന് മുന്നോടിയായി ഐഫോണ്‍ 16 പ്രോയ്ക്ക് വിജയ് സെയില്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. ഓഫര്‍ വിശദമായി അറിയാം.

വിജയ് സെയില്‍സില്‍ ഐഫോണ്‍ 16 പ്രോയുടെ വൈറ്റ് ടൈറ്റാനിയം ഫിനിഷിലുള്ള 128 ജിബി വേരിയന്‍റിന് നിലവില്‍ 1,05,900 രൂപയാണ് വില. ആപ്പിള്‍ 1,19,900 രൂപയ്ക്കായിരുന്നു ഈ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരുന്നത്.
ഇതിന് പുറമെ മറ്റ് ബാങ്ക് ഓഫറുകളും ചേര്‍ത്ത് ഇതിലും വിലക്കുറവില്‍ ഐഫോണ്‍ 16 പ്രോ വാങ്ങിക്കാന്‍ സാധിക്കും. ഐസിഐസിഐ, എസ്‌ബിഐ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 3,000 രൂപയുടെ അധിക ഡിസ്‌കൗണ്ട് നേടാം. എച്ച്‌ഡിഎഫ്‌സി ഉപഭോക്താക്കള്‍ക്ക് ഇഎംഐ സൗകര്യം വഴി വാങ്ങുമ്പോള്‍ 4,500 രൂപയുടെ കിഴിവ് ലഭിക്കും.
ഐഫോണ്‍ 16 പ്രോയ്ക്ക് എക്‌സ്‌ചേഞ്ച് ഓഫറും വിജയ് സെയില്‍സ് നല്‍കുന്നു. ഇതും ഐഫോണ്‍ 16 പ്രോ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരമൊരുക്കുന്നു.
ആപ്പിളിന്‍റെ കരുത്തുറ്റ എ18 പ്രോ ചിപ്പ് സഹിതം വരുന്ന സ്‌മാര്‍ട്ട്‌ഫോണാണ് ഐഫോണ്‍ 16 പ്രോ. 6.3 ഇഞ്ച് സൂപ്പര്‍ റെറ്റിനെ എക്‌സ്‌ഡിആര്‍ ഓള്‍-സ്ക്രീന്‍ ഒഎല്‍ഇഡി ഡിസ്‌പ്ലെ, 48 എംപി പ്രധാന ക്യാമറ, 48 എംപി അള്‍ട്രാവൈഡ് ലെന്‍സ്, 12എംപി 5എക്സ് ടെലിഫോട്ടോ ലെന്‍സ് എന്നിവ പ്രത്യേകത.
5ജി, വൈ-ഫൈ 7, ബ്ലൂടൂത്ത് 5.3, യുഎസ്‌ബി എന്നിവയാണ് ഐഫോണ്‍ 16 പ്രോയിലെ കണക്റ്റിവിറ്റി സൗകര്യങ്ങള്‍. ആപ്പിളിന്‍റെ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ ലഭ്യമാവുന്ന ഐഒഎസ് 18 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 27 മണിക്കൂര്‍ വരെ വീഡിയോ വീഡിയോ പ്ലേബാക്ക് ആപ്പിള്‍ ഐഫോണ്‍ 16 പ്രോയില്‍ വാഗ്‌ദാനം ചെയ്യുന്നു.