- Home
- Technology
- Gadgets (Technology)
- ഐഫോണ്‍ 17, ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ്; മനംകവരുമോ, കീശ കവരുമോ?
ഐഫോണ്‍ 17, ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ്; മനംകവരുമോ, കീശ കവരുമോ?
സെപ്റ്റംബര്‍ 9ന് പുറത്തിറങ്ങുന്ന ആപ്പിളിന്‍റെ ഐഫോണ്‍ 17 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് എത്ര വിലയാകും? പുറത്തുവന്ന വിവരങ്ങള്‍ വിശദമായി.

ഐഫോണ്‍ 17 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്താനിരിക്കുകയാണ്
ഐഫോണ്‍ 17, ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിവയാണ് ഈ ഫോണ്‍ ശ്രേണിയിലുള്ളത്.
ഐഫോണ്‍ 17 സീരീസ് മോഡലുകള്‍ക്ക് വില എത്രയാകും? ജെപി മോര്‍ഗന്‍ റിസര്‍ച്ച് നോട്ട് പുറത്തുവിട്ട വിലകള്‍ ഇങ്ങനെ.
ഐഫോണ്‍ 17 (799 ഡോളര്‍), ഐഫോണ്‍ 17 എയര്‍ (899-949 ഡോളര്‍), ഐഫോണ്‍ 17 പ്രോ (1,099 ഡോളര്‍), ഐഫോണ്‍ 17 പ്രോ മാക്‌സ് (1,199 ഡോളര്‍).
ഐഫോണ്‍ 17 പ്രോ മോഡലിനാണ് പതിവില്‍ നിന്ന് വിലയുയര്‍ന്നിരിക്കുന്നത്. ബേസ് വേരിയന്‍റ് 128 ജിബിയില്‍ നിന്ന് 256 ജിബിയായി ഉയരുന്നതാണ് ഇതിന് കാരണമായി പറയുന്നത്.
അതേസമയം, ഐഫോണ്‍ 17 പ്ലസ് മോഡലിന് പകരമെത്തുന്ന എയര്‍ മോഡലിന്‍റെ വിലയില്‍ അവ്യക്തതകള്‍ തുടരുന്നതായാണ് ലീക്കുകള്‍ വ്യക്തമാക്കുന്നത്.
ഐഫോണ്‍ 17 സീരീസ് ഫോണുകളുടെ യഥാര്‍ഥ വില അറിയാന്‍ സെപ്റ്റംബര്‍ 9ലെ ലോഞ്ച് ഇവന്‍റ് വരെ കാത്തിരിക്കേണ്ടിവരും. അന്ന് മാത്രമേ വില വിവരം ആപ്പിള്‍ പുറത്തുവിടുകയുള്ളൂ.