MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Technology
  • Gadgets (Technology)
  • 30000 രൂപയിൽ താഴെയുള്ള മികച്ച സ്‍മാർട്ട്ഫോൺ; എന്തുകൊണ്ട് റിയൽമി 16 5ജി ശ്രദ്ധ നേടുന്നു?

30000 രൂപയിൽ താഴെയുള്ള മികച്ച സ്‍മാർട്ട്ഫോൺ; എന്തുകൊണ്ട് റിയൽമി 16 5ജി ശ്രദ്ധ നേടുന്നു?

ഇന്ത്യയില്‍ 30,000 രൂപയിൽ താഴെ വിലയുള്ള ഏറ്റവും മികച്ച സ്‍മാർട്ട്ഫോൺ ഏതായിരിക്കും? ഈ സെഗ്‌മെന്‍റില്‍ മികച്ച ബാറ്ററിയും ക്യാമറയും ഈടുനില്‍പ്പും അടക്കമുള്ള ഫീച്ചറുകള്‍ നല്‍കുന്ന റിയൽമി 16 5ജി (Realme 16 5G) ഫോണിന്‍റെ പ്രത്യേകതകള്‍ പരിശോധിക്കാം.

2 Min read
Author : Jomit Jose
Published : Apr 14 2026, 09:36 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
30,000 രൂപയില്‍ താഴെ വില
Image Credit : realme

30,000 രൂപയില്‍ താഴെ വില

30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്‍മാർട്ട്ഫോൺ കണ്ടെത്തുക എന്നത് പ്രതീക്ഷിച്ചതിലും കൂടുതൽ ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിരിക്കുകയാണ് ഇപ്പോൾ. വിപണിയിൽ നിരവധിയായ മോഡലുകൾ എത്തിയിട്ടുണ്ടെങ്കിലും, അവയിൽ ശരിയായ തിരഞ്ഞെടുപ്പ് നടത്തുക എന്നത് ഉപഭോക്താക്കള സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യം അല്ല.

27
റിയൽമി 16 5ജി
Image Credit : realme

റിയൽമി 16 5ജി

യുവാക്കളെ ലക്ഷ്യമിട്ട് പുറത്തിറങ്ങിയ റിയൽമി 16 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയിൽ ശ്രദ്ധ നേടുകയാണ്. ദൈനംദിന ആവശ്യങ്ങൾ പരിഗണിച്ച് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ഫോണിൽ നിരവധി ശ്രദ്ധേയ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. റിയൽമി 16 5ജി സ്‍മാർട്ട്‌ഫോണിന്‍റെ പ്രത്യേകതകൾ അറിയാം.

Related Articles

Related image1
കീശ കാലിയാക്കാതെ ഒരു തകര്‍പ്പന്‍ ഫോണ്‍; റെഡ്‌മി എ7 പ്രോ 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു
Related image2
അടുത്ത ക്യാമറ വിപ്ലവം, വിവോ എക്‌സ്300 അൾട്ര ഇന്ത്യയിലേക്ക്, 200എംപി ഇരട്ട സെന്‍സര്‍ പ്രധാന സവിശേഷത
37
ശക്തമായ ബാറ്ററി
Image Credit : realme

ശക്തമായ ബാറ്ററി

റിയൽമി 16 5ജിയുടെ ഏറ്റവും പ്രധാനമായ പ്രത്യേകത 7,000 എംഎഎച്ച് ശേഷിയുള്ള ശക്തമായ ബാറ്ററിയാണ്. ഒരു മുഴുവൻ ദിവസവും ചാർജ് ചെയ്യാതെ ഉപയോഗിക്കാനാകുന്ന വിധത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതേസമയം, ഏകദേശം 183 ഗ്രാം ഭാരമുള്ള ലളിതമായ ഡിസൈൻ ഇതിനെ കൈയിൽ പിടിക്കുമ്പോൾ ഭാരം തോന്നാത്തവിധം മാറ്റുന്നു. കൂടാതെ, 60 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് സൗകര്യം ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയും.

47
ക്യാമറ
Image Credit : realme

ക്യാമറ

ക്യാമറ വിഭാഗത്തിലും ഈ മോഡൽ ശ്രദ്ധേയമാണ്. 50 എംപി ഫ്രണ്ട് ക്യാമറയും 50 എംപി റിയർ ക്യാമറയും ഉള്ളതിനാൽ, ഫോട്ടോഗ്രഫി പ്രേമികൾക്ക് മികച്ച അനുഭവം നൽകുന്നു. പ്രത്യേകിച്ച് സെൽഫി മിറർ ഫീച്ചറും റിയർ ക്യാമറയും ഉപയോഗിച്ച് കൂടുതൽ വ്യക്തതയുള്ള സെൽഫികൾ എടുക്കാൻ കഴിയുന്നത് ഉപഭോക്താക്കൾക്ക് പ്രയോജനകരമാണ്. ലുമകളർ ഇമേജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രങ്ങളുടെ നിറവും വെളിച്ചവും സ്വാഭാവികമായി നിലനിർത്തുന്നു.

57
ഡിസൈൻ
Image Credit : realme

ഡിസൈൻ

ഗ്ലീമിംഗ് വിംഗ്‍സ് എന്ന പ്രത്യേക സ്റ്റൈൽ ഫോണിന് പ്രീമിയം ലുക്ക് നൽകുന്നു. പ്രകാശം പതിക്കുമ്പോൾ നിറം മാറുന്ന ബാക്ക് പാനൽ ഫോണിന്റെ ആകർഷകത വർധിപ്പിക്കുന്നു. സ്ലിം ബോഡിയോടുകൂടി ലളിതമായ ഗ്രിപ്പ് നൽകുന്നതും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നു. പെർഫോർമൻസ് കാര്യത്തിൽ ദൈനംദിന ഉപയോഗത്തിനും ഗെയിമിംഗിനും അനുയോജ്യമായ സ്ഥിരതയുള്ള പ്രകടനമാണ് ഈ ഫോണിൽ ലഭിക്കുന്നത്. ദീർഘകാല ഉപയോഗത്തിനുശേഷവും ഫോണിന്റെ വേഗത കുറയാതെ നിലനിൽക്കുന്നതാണ് മറ്റൊരു പ്രധാന ഗുണം.

67
ഈടുനിൽപ്പ്
Image Credit : realme

ഈടുനിൽപ്പ്

ഇതോടൊപ്പം, വെള്ളവും പൊടിയും ചെറുക്കുന്ന ശേഷിയും ഫോണിന് കൂടുതൽ വിശ്വാസ്യത നൽകുന്നു. കടുത്ത ചൂടിലും ദീർഘകാല ഉപയോഗത്തിലും ഫോൺ തണുത്ത നിലയിൽ തുടരാൻ കഴിയുന്നതും ശ്രദ്ധേയമാണ്. അമോലെഡ് ഡിസ്പ്ലേ ഉപയോഗിച്ചിരിക്കുന്നതിനാൽ, സൂര്യപ്രകാശത്തിലും വ്യക്തമായ ദൃശ്യങ്ങൾ ലഭിക്കുന്നു. നിറങ്ങളുടെ സമൃദ്ധിയും സ്മൂത്ത് റിഫ്രെഷ് റേറ്റും വീഡിയോ കാണുന്നതിനും ഗെയിമിംഗിനും മികച്ച അനുഭവം നൽകുന്നു.

77
വില
Image Credit : realme

വില

ഒട്ടുമിക്ക ഫോണുകളും ചില മേഖലകളിൽ വിട്ടുവീഴ്ച ചെയ്യുമ്പോൾ, റിയൽമി 16 5ജി ബാറ്ററി, ക്യാമറ, പെർഫോർമൻസ്, ഡിസൈൻ എന്നിവയിൽ സമതുലിതമായ അനുഭവം നൽകുന്നു എന്നാണ് വിലയിരുത്തൽ. 30,000 രൂപ നിരക്കിൽ മികച്ച സ്‍മാർട്ട്ഫോൺ ഓപ്ഷൻ തേടുന്നവർക്ക് ഇത് ഗൗരവമായി പരിഗണിക്കാവുന്ന മോഡലാണ്.

About the Author

JJ
Jomit Jose
2017 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ഇലക്‌ട്രോണിക് മീഡിയയില്‍ ബിരുദാനന്തര ബിരുദം നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്‌സ്, ഫാക്‌ട്‌ ചെക്ക്, സിനിമ, ടെക്‌നോളജി, സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 8 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ഫിലിം റിവ്യൂ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഇമെയില്‍- jomit@asianetnews.in
റിയൽമി
സ്മാർട്ട്ഫോൺ
ഗാഡ്ജെറ്റുകൾ

Latest Videos
Recommended Stories
Recommended image1
അടുത്ത ക്യാമറ വിപ്ലവം, വിവോ എക്‌സ്300 അൾട്ര ഇന്ത്യയിലേക്ക്, 200എംപി ഇരട്ട സെന്‍സര്‍ പ്രധാന സവിശേഷത
Recommended image2
കീശ കാലിയാക്കാതെ ഒരു തകര്‍പ്പന്‍ ഫോണ്‍; റെഡ്‌മി എ7 പ്രോ 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു
Recommended image3
വേണോ തകര്‍പ്പന്‍ ഐഫോണ്‍ വെറും 34900 രൂപയ്ക്ക്? ഇതാ വഴി
Related Stories
Recommended image1
കീശ കാലിയാക്കാതെ ഒരു തകര്‍പ്പന്‍ ഫോണ്‍; റെഡ്‌മി എ7 പ്രോ 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു
Recommended image2
അടുത്ത ക്യാമറ വിപ്ലവം, വിവോ എക്‌സ്300 അൾട്ര ഇന്ത്യയിലേക്ക്, 200എംപി ഇരട്ട സെന്‍സര്‍ പ്രധാന സവിശേഷത
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved