ഫാറ്റി ലിവറിന്റെ അവഗണിക്കാൻ പാടില്ലാത്ത 5 പ്രധാന ലക്ഷണങ്ങൾ
വയറിന് അസ്വസ്ഥതകൾ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ ഭക്ഷണത്തിന് ശേഷം സ്ഥിരമായി വയറ് വീർത്തുവരുന്നതും ഓക്കാനം ഉണ്ടാവുന്നതും അസിഡിറ്റി പ്രശ്നങ്ങളും ഫാറ്റി ലിവറിന്റെ ലക്ഷണമാകാം. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.

വയറ് നിറഞ്ഞതായി അനുഭവപ്പെടുന്നത്
ചെറിയ അളവിൽ ഭക്ഷണം കഴിച്ചതിന് ശേഷം വയറ് നിറഞ്ഞതായി അനുഭവപ്പെടുന്നത് ഫാറ്റി ലിവറിന്റെ ലക്ഷണമാകാം. സ്ഥിരമായി ഈ പ്രശ്നം വരുന്നുണ്ടെങ്കിൽ ഡോക്ടറെ കാണേണ്ടതുണ്ട്.
വയറിന്റെ വലത് ഭാഗത്ത് ഉണ്ടാകുന്ന വേദന
വയറിന്റെ വലത് ഭാഗത്ത് അല്പം മുകളിലായി വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കാം. ഇത് ഫാറ്റി ലിവറിന്റെ മറ്റൊരു ലക്ഷണമാണ്. സ്ഥിരമായി വേദന വരുന്നുണ്ടെങ്കിൽ ഡോക്ടറെ കാണാം.
വയറ് വീർത്തു വരുക
ദഹന പ്രശ്നങ്ങൾ ഉള്ളപ്പോഴും വയറ് വീർത്തു വരാറുണ്ടെങ്കിലും സ്ഥിരമായി ഇങ്ങനെ വരുന്നത് അവഗണിക്കരുത്. ഇത് ഫാറ്റി ലിവറിന്റെ ലക്ഷണമാകാം.
ഓക്കാനം അനുഭവപ്പെടുക
ഇടിയ്ക്കിടെ ഛർദി ഇല്ലാതെ ഓക്കാനം അനുഭവപ്പെടുന്നത് ഫാറ്റി ലിവറിന്റെ ലക്ഷണമാകാം. ഇത്തരം ലക്ഷണങ്ങൾ നിരന്തരമായി ശ്രദ്ധയിൽപ്പെട്ടാൽ ശ്രദ്ധിക്കേണ്ടതുണ്ട്.
ക്ഷീണം അനുഭവപ്പെടുക
വയറിന്റെ അസ്വസ്ഥതകൾക്കൊപ്പം വിട്ടുമാറാത്ത ക്ഷീണം അനുഭപ്പെടുന്നതും ഫാറ്റി ലിവറിന്റെ മറ്റൊരു ലക്ഷണമാണ്. ഇവയെ നിസ്സാരമായി കാണരുത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

