രാത്രിയിൽ നല്ല ഉറക്കം ലഭിക്കുന്നതിന് ഒഴിവാക്കേണ്ട 5 അബദ്ധങ്ങൾ
നല്ല ഉറക്കം ലഭിച്ചാൽ മാത്രമേ ദിവസം മുഴുവനും നിങ്ങൾക്ക് നല്ല ഊർജ്ജവും കിട്ടുകയുള്ളു. രാത്രിയിൽ നല്ല ഉറക്കം ലഭിക്കുന്നതിന് ഈ അബദ്ധങ്ങൾ ഒഴിവാക്കൂ.

ഫോൺ ഉപയോഗം
ഫോൺ, ലാപ്ടോപ്പ്, ടിവി എന്നിവയിലെ നീല വെളിച്ചം മെലാനിൻ ഉത്പാദനത്തിന് തടസ്സമാവുകയും നല്ല ഉറക്കം കിട്ടാതിരിക്കാൻ കാരണമാവുകയും ചെയ്യും.
അമിതമായി ഉറങ്ങുന്നത്
പകൽ സമയങ്ങളിൽ ഇടയ്ക്കിടെ ഉറങ്ങുന്നത് ക്ഷീണം അകറ്റാൻ സഹായിക്കുമെങ്കിലും രാത്രിയിൽ നല്ല ഉറക്കം ലഭിക്കുന്നതിന് ഇത് തടസ്സമാകും.
കൃത്യമല്ലാത്ത ഉറക്ക രീതികൾ
കൃത്യമായ സമയത്ത് ഉറങ്ങാത്തതും എപ്പോഴെങ്കിലും ഉറക്കം ഉണരുന്നതും നിങ്ങളുടെ ഉറക്കത്തിന്റെ ഗുണമേന്മ നഷ്ടപ്പെടാൻ കാരണമാകും. അതിനാൽ ദിവസവും ഒരു സമയത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കണം.
ഭക്ഷണക്രമീകരണം
ഉറങ്ങുന്നതിന് മുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് ദഹനത്തിന് തടസ്സമാകും. അതേസമയം ഭക്ഷണം കുറയ്ക്കുന്നത് നല്ല വിശപ്പുണ്ടാവാനും കാരണമാകും. ഇത് ഉറക്കത്തെ ബാധിക്കുന്നു.
ആവശ്യമായ ഉറക്കം ലഭിക്കണം
മുതിർന്നവർക്ക് ദിവസവും കുറഞ്ഞത് 7 മുതൽ 9 മണിവരെ ഉറക്കം ആവശ്യമാണ്. ഇത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

