പ്രമേഹം ഉള്ളവർ നിർബന്ധമായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
ഏത് പ്രായത്തിലും ബാധിക്കാവുന്ന ഒന്നാണ് പ്രമേഹം. ഇതൊഴിവാക്കാൻ പലരും പഞ്ചസാര ഒഴിവാക്കുകയും ഭക്ഷണം ക്രമീകരണത്തിലൂടെ പ്രമേഹം നിയന്ത്രിക്കാനും ശ്രമിക്കുന്നു.

പ്രമേഹം
ഭക്ഷണ ക്രമീകരണം കൊണ്ട് മാത്രം പ്രമേഹത്തെ തടയാൻ സാധിക്കുകയില്ല. ജീവിത ശൈലിയിലും മാറ്റങ്ങൾ കൊണ്ട് വരേണ്ടതുണ്ട്. ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.
ഉറക്ക കുറവ്
ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ പ്രമേഹം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ദിവസവും 8 മണിക്കൂർ ഉറങ്ങുന്നത് നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. കൂടാതെ പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
വ്യായാമം
ശരീരത്തിന് ശരിയായ രീതിയിൽ വ്യായാമം ലഭിച്ചില്ലെങ്കിലും പ്രമേഹം ഉണ്ടാവാൻ സാധ്യതയുണ്ട്. ശരീരത്തിന്റെ ചലനം കുറയുമ്പോൾ ഗ്ലുക്കോസിനെ പുറന്തള്ളാൻ കഴിയാതെ വരും. ഇത് പ്രമേഹം ഉണ്ടാവാൻ കാരണമാകുന്നു. വ്യായാമം ചെയ്യുന്നത് ശീലമാക്കാം.
വിട്ടുമാറാത്ത സമ്മർദ്ദം
എപ്പോഴും സമ്മർദ്ദം അനുഭവിക്കുന്ന ഒരു വ്യക്തിയിൽ പ്രമേഹം ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് ഇൻസുലിനെ പ്രതിരോധിക്കുകയും ഗ്ലുക്കോസിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. വ്യായാമങ്ങൾ ചെയ്യുന്നതിലൂടെ ഇത് തടയാൻ സാധിക്കും.
കുടലിന്റെ ആരോഗ്യം
ഇൻസുലിൻ സംവേദനക്ഷമതയിൽ നിങ്ങളുടെ ഗട്ട് മൈക്രോബയോം (മനുഷ്യന്റെ ദഹനനാളത്തിൽ വസിക്കുന്ന ബാക്ടീരിയ, വൈറസുകൾ, ഫംഗസുകൾ, ആർക്കിയ എന്നിവയുൾപ്പെടെയുള്ള സൂക്ഷ്മാണുക്കളുടെ കൂട്ടം) പ്രധാന പങ്കുവഹിക്കുന്നു. ശരിയായ അളവിൽ ഭക്ഷണം കഴിക്കുമ്പോൾ കുടൽ ബാക്ടീരിയകൾ അതിനെ വിഘടിപ്പിച്ച് ബ്യൂട്ടറേറ്റ് പോലുള്ള ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകളായി നൽകുന്നു. ഭക്ഷണം കഴിച്ചതിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കും.
ഭക്ഷണം കഴിക്കുന്ന സമയം
കൃത്യമായ സമയത്തും, അളവിലും ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രണ്ട് മണിക്കൂർ ഇടവിട്ട് ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നത് പ്രമേഹമത്തെ തടയുന്നു. കൃത്യമായ സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നത് ശീലമാക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

