എപ്പോഴും ചെറുപ്പമായിരിക്കാൻ കഴിക്കേണ്ട അഞ്ച് ആന്റി ഏജിംഗ് ഭക്ഷണങ്ങൾ
വാർദ്ധക്യം ഒരു സ്വാഭാവിക പ്രക്രിയയാണ്. എന്നാൽ ശരിയായ ഭക്ഷണക്രമം ചുളിവുകൾ, നേർത്ത വരകൾ, മങ്ങിയ ചർമ്മം തുടങ്ങിയ ലക്ഷണങ്ങളെ മന്ദഗതിയിലാക്കാൻ സഹായിക്കും.

എപ്പോഴും ചെറുപ്പമായിരിക്കാൻ കഴിക്കേണ്ട അഞ്ച് ആന്റി ഏജിംഗ് ഭക്ഷണങ്ങൾ
വാർദ്ധക്യം ഒരു സ്വാഭാവിക പ്രക്രിയയാണ്. എന്നാൽ ശരിയായ ഭക്ഷണക്രമം ചുളിവുകൾ, നേർത്ത വരകൾ, മങ്ങിയ ചർമ്മം തുടങ്ങിയ ലക്ഷണങ്ങളെ മന്ദഗതിയിലാക്കാൻ സഹായിക്കും.
ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, അവശ്യ വിറ്റാമിനുകൾ
ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, അവശ്യ വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായ പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ചർമ്മത്തെ അകാല വാർദ്ധക്യത്തിൽ നിന്ന് സംരക്ഷിക്കുന്നതിലും യുവത്വം നിലനിർത്തുന്നതിലും പ്രധാന പങ്ക് വഹിക്കുന്നതായി പോഷകാഹാര വിദഗ്ദ്ധനായ നമാമി അഗർവാൾ വ്യക്തമാക്കുന്നു.
ചർമ്മത്തെ ചെറുപ്പവും ആരോഗ്യകരവുമായി നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
നിങ്ങളുടെ ചർമ്മത്തെ ചെറുപ്പവും ആരോഗ്യകരവുമായി നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
തക്കാളി ചുളിവുകളും നേർത്ത വരകളും കുറയ്ക്കും.
സൂര്യപ്രകാശത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ ധാരാളം അടങ്ങിയിട്ടുള്ള തക്കാളി ചർമ്മത്തിന്റെ വാർദ്ധക്യത്തെ ചെറുക്കാൻ സഹായിക്കും. ഇത് ചുളിവുകളും നേർത്ത വരകളും കുറയ്ക്കും.
മറ്റൊരു ഭക്ഷണമാണ് നട്സ്. പ്രത്യേകിച്ച് ബദാം. ഇവയിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്.
മറ്റൊരു ഭക്ഷണമാണ് നട്സ്. പ്രത്യേകിച്ച് ബദാം. ഇവയിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ ആന്റിഓക്‌സിഡന്റാണ്. ഇത് മലിനീകരണം, യുവി രശ്മികൾ എന്നിവ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മകോശങ്ങളെ സംരക്ഷിക്കുന്നു.
മധുരക്കിഴങ്ങ് ചർമ്മത്തിന്റെ യുവത്വം നിലനിർത്തുന്നതിനും ഗുണം ചെയ്യും.
മധുരക്കിഴങ്ങ് ചർമ്മത്തിന്റെ യുവത്വം നിലനിർത്തുന്നതിനും ഗുണം ചെയ്യും. ഇവയിൽ ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരം വിറ്റാമിൻ എ ആയി മാറ്റുന്ന ഒരു ആന്റിഓക്‌സിഡന്റാണ്.
മാതളനാരങ്ങ ആരോഗ്യകരവും യുവത്വമുള്ളതുമായ ചർമ്മം നിലനിർത്തുന്നതിനും ചർമ്മകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
പോളിഫെനോൾസ് പോലുള്ള ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടവുമായ മാതളനാരങ്ങ ആരോഗ്യകരവും യുവത്വമുള്ളതുമായ ചർമ്മം നിലനിർത്തുന്നതിനും ചർമ്മകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും, വീക്കം കുറയ്ക്കുകയും ചെയ്യുന്ന വിറ്റാമിൻ സി, ഇ എന്നിവ കിവിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും, വീക്കം കുറയ്ക്കുകയും ചെയ്യുന്ന വിറ്റാമിൻ സി, ഇ എന്നിവ കിവിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

