ഒലീവ് ഓയിൽ ഭക്ഷണത്തിൽ ചേർക്കൂ, ആരോഗ്യഗുണങ്ങൾ ഇതൊക്കെയാണ്
ഒലീവ് ഓയിലിൽ നിരവധി പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റാമിനുകളും ആന്‍റി ഓക്‌സിഡന്‍റുകളും കൊണ്ട് സമ്പുഷ്ടമാണ് ഒലീവ് ഓയിൽ. വിറ്റാമിൻ എ, ഡി, ഇ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ഒലീവ് ഓയിലില്‍ അടങ്ങിയിരിക്കുന്നു.

ഒലീവ് ഓയിലിൽ നിരവധി പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു.
ഒലീവ് ഓയിലിൽ നിരവധി പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റാമിനുകളും ആന്‍റി ഓക്‌സിഡന്‍റുകളും കൊണ്ട് സമ്പുഷ്ടമാണ് ഒലീവ് ഓയിൽ. വിറ്റാമിൻ എ, ഡി, ഇ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ഒലീവ് ഓയിലില്‍ അടങ്ങിയിരിക്കുന്നു.
എച്ച്ഡിഎൽ ("നല്ല") കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും സഹായകമാണ്.
ഉയർന്ന അളവിലുള്ള ഒലീക് ആസിഡും പോളിഫെനോളുകളും ഉൾപ്പെടെ ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ എൽഡിഎൽ ("മോശം") കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് എച്ച്ഡിഎൽ ("നല്ല") കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും, പക്ഷാഘാത സാധ്യത കുറയ്ക്കുന്നതിനും സഹായകമാണ്.
ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും സഹായിക്കും.
ഒലിയോകാന്തൽ എന്ന സംയുക്തവും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകളും (വിറ്റാമിൻ ഇ, പോളിഫെനോൾസ്) ഒലീവ് ഓയിലിൽ അടങ്ങിയിരിക്കുന്നു. പതിവായി കഴിക്കുന്നത് പക്ഷാഘാതം, ഹൃദ്രോഗം, ചിലതരം അർബുദങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ഒലീവ് ഓയിലിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും സഹായിക്കും.
വണ്ണം കുറയ്ക്കാനും ഒലീവ് ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്
ഒലീവ് ഓയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ സ്വാഭാവിക ഉറവിടമാണ്. ഇത് ദഹനത്തെ മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഒലീവ് ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
ഒലിവ് ഓയിൽ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. അതുവഴി ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു.
മുഖത്തെ ചുളിവുകളും മറ്റ് ചർമ്മ പ്രശ്നങ്ങളും അകറ്റും
ഒലീവ് ഓയിലിലെ ആന്‍റി ഓക്‌സിഡന്‍റുകളും ആന്‍റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ ഇവയില്‍ വിറ്റാമിന്‍ ഇയും അടങ്ങിയിരിക്കുന്നു. ഇതും ചര്‍മ്മത്തിന് നല്ലതാണ്.
ഓർമ്മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു
തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കാനും അൽഷിമേഴ്‌സ് പോലുള്ള ന്യൂറോ ഡീജനറേറ്റീവ് അവസ്ഥകളുടെ സാധ്യത കുറയ്ക്കാനും ഒലീവ് ഓയിൽ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

