MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
TRENDING :
KCL 2026
US - Iran Conflict
Operation Toofan
Kerala Lottery
Gold Rate Today
  • Home
  • Life
  • Health
  • ഫാറ്റി ലിവർ ; ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങൾ

ഫാറ്റി ലിവർ ; ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങൾ

ഫാറ്റി ലിവർ രോ​ഗം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോ​ഗാവസ്ഥയാണ് ഫാറ്റി ലിവർ അവസ്ഥ.

2 Min read
Author : Resmi Sreekumar
Published : Sep 01 2026, 10:06 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
ഫാറ്റി ലിവർ ; ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങൾ
Image Credit : Getty

ഫാറ്റി ലിവർ ; ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങൾ

ഫാറ്റി ലിവർ രോ​ഗം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോ​ഗാവസ്ഥയാണ് ഫാറ്റി ലിവർ അവസ്ഥ. മദ്യപിക്കുന്നവരിൽ മാത്രമാണ് ഫാറ്റി ലിവർ ഉണ്ടാകുന്നതെന്ന് പലരും കരുതുന്നു. എന്നാൽ അങ്ങനല്ല . മദ്യപിക്കാത്തവർക്കും ഫാറ്റി ലിവർ ബാധിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
25 മുതല്‍ 30 ശതമാനം വരെ പേര്‍ക്ക്‌ നോണ്‍ ആല്‍ക്കഹോളിക്‌ ഫാറ്റി ലിവര്‍ ഉണ്ട്‌
Image Credit : Getty

25 മുതല്‍ 30 ശതമാനം വരെ പേര്‍ക്ക്‌ നോണ്‍ ആല്‍ക്കഹോളിക്‌ ഫാറ്റി ലിവര്‍ ഉണ്ട്‌

അമിതവണ്ണം, ഇന്‍സുലിന്‍ പ്രതിരോധം, ഉപാപചയ തകരാറുകള്‍ എന്നിവ മൂലം ഇത്‌ ഉണ്ടാകാം. ലോകജനസംഖ്യയുടെ 25 മുതല്‍ 30 ശതമാനം വരെ പേര്‍ക്ക്‌ നോണ്‍ ആല്‍ക്കഹോളിക്‌ ഫാറ്റി ലിവര്‍ ഉണ്ട്‌. ഇന്ത്യയില്‍ 30 മുതല്‍ 40 ശതമാനം പേര്‍ക്കെന്ന കണക്കില്‍ ഈ രോഗമുണ്ടെന്ന്‌ കണക്കാക്കപ്പെടുന്നു.

Related Articles

Related image1
World Liver Day 2025: കരളിനെ ബാധിക്കുന്ന നാല് രോഗങ്ങളെ കുറിച്ചറിയാം
Related image2
World Liver Day 2026 :ഫാറ്റി ലിവർ തടയുന്നതിന് സഹായിക്കുന്ന 8 ശീലങ്ങൾ
37
കരളിൽ അമിതമായി കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ
Image Credit : Getty

കരളിൽ അമിതമായി കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ

പലപ്പോഴും നാം കഴിക്കുന്ന അമിതമായ പഞ്ചസാരയെ സംസ്കരിക്കാൻ കരളിലെ കോശങ്ങൾക്ക് കഴിയാത്ത സാഹചര്യത്തിൽ, കരൾ ആ അധിക പഞ്ചസാരയെ നേരിട്ട് കൊഴുപ്പായി മാറ്റുകയും ഈ കൊഴുപ്പ് കരൾ കോശങ്ങളിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു.

47
അമിതമായ കൊഴുപ്പ് കരളിൽ വീക്കം ഉണ്ടാക്കുകയും കരളിന് പരിക്കേൽക്കുകയോ പാടുകൾ ഉണ്ടാകുകയോ ചെയ്യും,
Image Credit : Getty

അമിതമായ കൊഴുപ്പ് കരളിൽ വീക്കം ഉണ്ടാക്കുകയും കരളിന് പരിക്കേൽക്കുകയോ പാടുകൾ ഉണ്ടാകുകയോ ചെയ്യും,

ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന പോഷകങ്ങൾ പ്രോസസ്സ് ചെയ്യുകയും ദോഷകരമായ വസ്തുക്കൾ ഫിൽട്ടർ ചെയ്യുകയും ചെയ്യുന്ന ഒരു അവയവമാണ് കരൾ. അമിതമായ കൊഴുപ്പ് കരളിൽ വീക്കം ഉണ്ടാക്കുകയും കരളിന് പരിക്കേൽക്കുകയോ പാടുകൾ ഉണ്ടാകുകയോ ചെയ്യും. ഇത് ചില സന്ദർഭങ്ങളിൽ ഒടുവിൽ കരൾ തകരാറിലേക്ക് നയിച്ചേക്കാം.

57
തുടരെ തുടരെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കരളിന്റെ പ്രവർത്തനത്തെ തകരാറിലാക്കാം.
Image Credit : Getty

തുടരെ തുടരെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കരളിന്റെ പ്രവർത്തനത്തെ തകരാറിലാക്കാം.

തുടക്കത്തിൽ നിസ്സാരമായി തോന്നുമെങ്കിലും തുടരെ തുടരെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കരളിന്റെ പ്രവർത്തനത്തെ തകരാറിലാക്കാം. അതിനാൽ, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഫാറ്റി ലിവർ രോഗം പ്രധാനമായും രണ്ട് തരത്തിലാണുള്ളത്: ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്.

67
നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഒരു നിശബ്ദ രോഗമാണ്
Image Credit : Getty

നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഒരു നിശബ്ദ രോഗമാണ്

അമിതമായ മദ്യപാനം ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിലേക്ക് നയിക്കുമ്പോൾ മദ്യപാനത്തിന്റെ ഭാഗമായല്ലാതെ സംഭവിക്കുന്നതിനെ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്നാണ് പറയുന്നത്. ഇവ കൂടാതെ, ഗർഭകാലത്ത് പ്രത്യേകിച്ച് സംഭവിക്കുന്ന ഒരു അസാധാരണ തരം ഉണ്ട്, ഇത് അക്യൂട്ട് ഫാറ്റി ലിവർ ഓഫ് പ്രഗ്നൻസി എന്നറിയപ്പെടുന്നു. സിമ്പിൾ ഫാറ്റി ലിവർ (സ്റ്റീറ്റോസിസ്), സ്റ്റീറ്റോഹെപ്പറ്റൈറ്റിസ്, ഫൈബ്രോസിസ്, സിറോസിസ് എന്നിവയാണ് ഫാറ്റി ലിവർ രോഗത്തിന്റെ നാല് ഘട്ടങ്ങൾ.

77
ഡോക്ടറെ കണ്ട് ടെസ്റ്റ് ചെയ്ത് ഫാറ്റി ലിവർ രോ​ഗമില്ലെന്ന് ഉറപ്പ് വരുത്താൻ ശ്രദ്ധിക്കുക
Image Credit : Getty

ഡോക്ടറെ കണ്ട് ടെസ്റ്റ് ചെയ്ത് ഫാറ്റി ലിവർ രോ​ഗമില്ലെന്ന് ഉറപ്പ് വരുത്താൻ ശ്രദ്ധിക്കുക

വയറിന്റെ വലതുവശത്തെ മുകൾ ഭാഗത്ത് വേദന, അമിതമായ ക്ഷീണം, ഭക്ഷണത്തോട് വലിയ താല്പര്യമില്ലായ്മ, കാരണമില്ലാത്ത ശരീരഭാരം കുറയുക, മൂത്രത്തിലെ നിറവ്യത്യാസം, ചർമ്മത്തിലെ ചൊറിച്ചിൽ, മലത്തിലെ നിറവ്യത്യാസം, ചർമ്മത്തിലും കണ്ണുകളിലും മഞ്ഞ നിറം കാണുക ഈ പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും അവ​ഗണിക്കരുത്. ഡോക്ടറെ കണ്ട് ടെസ്റ്റ് ചെയ്ത് ഫാറ്റി ലിവർ രോ​ഗമില്ലെന്ന് ഉറപ്പ് വരുത്താൻ ശ്രദ്ധിക്കുക. കൃത്യമായ വ്യായാമങ്ങളിലൂടെയും ഭക്ഷണശൈലിയിലൂടെയും ദിനചര്യകളിലൂടെയും രോഗം പരമാവധി നിയന്ത്രണവിധേയമാക്കാം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
കരൾ രോഗങ്ങൾ

Latest Videos
Recommended Stories
Recommended image1
പെൽവിക് ഫ്ലോർ ആരോഗ്യം ; സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Recommended image2
പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
Recommended image3
സ്ത്രീകളിൽ ഹൃദയാഘാതം ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്
Related Stories
Recommended image1
World Liver Day 2025: കരളിനെ ബാധിക്കുന്ന നാല് രോഗങ്ങളെ കുറിച്ചറിയാം
Recommended image2
World Liver Day 2026 :ഫാറ്റി ലിവർ തടയുന്നതിന് സഹായിക്കുന്ന 8 ശീലങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved