MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Health
  • സെർവിക്കൽ ക്യാൻസർ ; ഈ അഞ്ച് ലക്ഷണങ്ങൾ അവ​ഗണിക്കരുത്

സെർവിക്കൽ ക്യാൻസർ ; ഈ അഞ്ച് ലക്ഷണങ്ങൾ അവ​ഗണിക്കരുത്

ഇന്ത്യയിൽ ഓരോ എട്ട് മിനിറ്റിലും ഒരു സ്ത്രീ ഗർഭാശയമുഖ ക്യാൻസർ മൂലം മരിക്കുന്നു‍തായി ലോകാരോഗ്യ സംഘടന.

2 Min read
Author : Resmi Sreekumar
Published : Aug 07 2026, 04:10 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110
സെർവിക്കൽ ക്യാൻസർ ; ഈ അഞ്ച് ലക്ഷണങ്ങൾ അവ​ഗണിക്കരുത്
Image Credit : Getty

സെർവിക്കൽ ക്യാൻസർ ; ഈ അഞ്ച് ലക്ഷണങ്ങൾ അവ​ഗണിക്കരുത്

ഇന്ത്യയിൽ ഓരോ എട്ട് മിനിറ്റിലും ഒരു സ്ത്രീ ഗർഭാശയമുഖ ക്യാൻസർ മൂലം മരിക്കുന്നു‍തായി ലോകാരോഗ്യ സംഘടന. 2024-ൽ ഇന്ത്യയിൽ 79,360 പുതിയ ഗർഭാശയമുഖ ക്യാൻസർ കേസുകളും 36,319 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, ഈ രോഗം മൂലമുള്ള ആഘാതം വളരെ വലുതായി തുടരുന്നതായി ഗ്ലോബോക്കാൻ (GLOBOCAN) വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
210
ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധയാണ് 90 ശതമാനത്തിലധികം കേസുകൾക്കും പ്രധാന കാരണം
Image Credit : Getty

ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധയാണ് 90 ശതമാനത്തിലധികം കേസുകൾക്കും പ്രധാന കാരണം

ഗർഭാശയത്തിന്റെ താഴത്തെ ഭാഗമായ സെർവിക്സിലെ (Cervix) കോശങ്ങളിലുണ്ടാകുന്ന അസാധാരണമായ വളർച്ചയാണ് സെർവിക്കൽ ക്യാൻസർ (ഗർഭാശയഗള കാൻസർ). ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) അണുബാധയാണ് 90 ശതമാനത്തിലധികം കേസുകൾക്കും പ്രധാന കാരണം. നേരത്തെ കണ്ടെത്തിയാൽ പൂർണ്ണമായും പ്രതിരോധിക്കാനും ചികിത്സിച്ചു ഭേദമാക്കാനും കഴിയുന്ന ഒന്നാണിത്.

Related Articles

Related image1
World Cancer Survivors Day 2026 : മരണത്തെ മുഖാമുഖം കണ്ട് അതിനെ പുഞ്ചിരിയോടെ നേരിട്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നിരവധി പേരുണ്ട്
Related image2
World Blood Cancer Day 2026 : ബ്ലഡ് ക്യാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
310
രോഗം മൂർച്ഛിക്കുന്നത് വരെ പല സ്ത്രീകളും ഇതിന്റെ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകുന്നു
Image Credit : Getty

രോഗം മൂർച്ഛിക്കുന്നത് വരെ പല സ്ത്രീകളും ഇതിന്റെ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകുന്നു

എച്ച്.പി.വി. (HPV) വാക്സിനേഷൻ, കൃത്യമായ പരിശോധന, സമയബന്ധിതമായ ചികിത്സ എന്നിവയിലൂടെ പല കേസുകളും തടയാനോ അല്ലെങ്കിൽ രോഗം നേരത്തെ കണ്ടെത്താനോ സാധിക്കും. എന്നാൽ, ഈ രോഗം പലപ്പോഴും ലക്ഷണങ്ങളൊന്നും പ്രകടമാക്കാതെ നിശബ്ദമായാണ് വളരുന്നത് എന്നതിനാൽ, രോഗം മൂർച്ഛിക്കുന്നത് വരെ പല സ്ത്രീകളും ഇതിന്റെ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകുന്നു.

410
ഗർഭാശയത്തിന്റെ താഴത്തെ ഭാഗമായ സെർവിക്സിലെ കോശങ്ങളിലുണ്ടാകുന്ന അസാധാരണമായ വളർച്ചയാണ് സെർവിക്കൽ ക്യാൻസർ
Image Credit : Getty

ഗർഭാശയത്തിന്റെ താഴത്തെ ഭാഗമായ സെർവിക്സിലെ കോശങ്ങളിലുണ്ടാകുന്ന അസാധാരണമായ വളർച്ചയാണ് സെർവിക്കൽ ക്യാൻസർ

ഗർഭാശയമുഖത്തുണ്ടാകുന്ന ക്യാൻസർ-പൂർവ്വ മാറ്റങ്ങൾ സാധാരണയായി യാതൊരു ലക്ഷണങ്ങളും ഉണ്ടാക്കാറില്ല എന്നതാണ് ഇതിലെ വെല്ലുവിളി. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഒരു സ്ത്രീക്ക് താൻ പൂർണ്ണ ആരോഗ്യവതിയാണെന്ന് തോന്നിയേക്കാമെന്ന് എന്ന് രാജീവ് ഗാന്ധി ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് & റിസർച്ച് സെന്ററിലെ ഗൈനി ഓങ്കോളജി യൂണിറ്റ്-2 സീനിയർ കൺസൾട്ടന്റും യൂണിറ്റ് മേധാവിയുമായ ഡോ. രേണുക ഗുപ്ത പറയുന്നു.

510
എച്ച്പിവി വാക്സിനേഷൻ, പാപ് സ്മിയർ അല്ലെങ്കിൽ HPV പരിശോധന വഴിയുള്ള കൃത്യമായ പരിശോധന,
Image Credit : Getty

എച്ച്പിവി വാക്സിനേഷൻ, പാപ് സ്മിയർ അല്ലെങ്കിൽ HPV പരിശോധന വഴിയുള്ള കൃത്യമായ പരിശോധന,

എച്ച്പിവി വാക്സിനേഷൻ, പാപ് സ്മിയർ (Pap smear) അല്ലെങ്കിൽ HPV പരിശോധന വഴിയുള്ള കൃത്യമായ പരിശോധന, സമയബന്ധിതമായ തുടർനടപടികൾ എന്നിവ അത്യന്താപേക്ഷിതമാണ്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ അവയെ സാധാരണ ആർത്തവ സംബന്ധമായ മാറ്റങ്ങളായോ നിസ്സാരമായ അണുബാധകളായോ കരുതി അവഗണിക്കരുതെന്നും വിദ​ഗ്ധർ പറയുന്നു. സെർവിക്കൽ ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാം?

610
അസാധാരണമായ യോനീരക്തസ്രാവമാണ് ആദ്യത്തെ ലക്ഷണം.
Image Credit : Getty

അസാധാരണമായ യോനീരക്തസ്രാവമാണ് ആദ്യത്തെ ലക്ഷണം.

അസാധാരണമായ യോനീരക്തസ്രാവമാണ് ആദ്യത്തെ ലക്ഷണം. ഹോർമോൺ വ്യതിയാനങ്ങൾ, മാനസിക സമ്മർദ്ദം അല്ലെങ്കിൽ ആർത്തവവിരാമം (മെനോപോസ്) അടുക്കുന്നതിന്റെ ലക്ഷണങ്ങൾ എന്നിവ മൂലമാണ് ഇത്തരത്തിലുള്ള രക്തസ്രാവം ഉണ്ടാകുന്നതെന്ന് കരുതി പല സ്ത്രീകളും അത് അവഗണിക്കാറുണ്ട്. ആർത്തവവിരാമത്തിന് ശേഷമുണ്ടാകുന്ന രക്തസ്രാവം നിസാരമായി കാണരുത്.

710
ലൈംഗിക ബന്ധത്തിന് ശേഷമുള്ള രക്തസ്രാവമാണ് മറ്റൊരു ലക്ഷണം.
Image Credit : Getty

ലൈംഗിക ബന്ധത്തിന് ശേഷമുള്ള രക്തസ്രാവമാണ് മറ്റൊരു ലക്ഷണം.

ലൈംഗിക ബന്ധത്തിന് ശേഷമുള്ള രക്തസ്രാവമാണ് മറ്റൊരു ലക്ഷണം. ലൈംഗിക ബന്ധത്തിന് ശേഷം രക്തസ്രാവം ഉണ്ടായാൽ അത് ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ആവർത്തിച്ച് സംഭവിക്കുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണുക.

810
തുടർച്ചയായതോ അസാധാരണമോ ആയ യോനീസ്രവമാണ് മറ്റൊരു ലക്ഷണം.
Image Credit : Getty

തുടർച്ചയായതോ അസാധാരണമോ ആയ യോനീസ്രവമാണ് മറ്റൊരു ലക്ഷണം.

തുടർച്ചയായതോ അസാധാരണമോ ആയ യോനീസ്രവമാണ് മറ്റൊരു ലക്ഷണം. ആർത്തവചക്രത്തിനിടയിൽ യോനീസ്രവത്തിൽ സ്വാഭാവികമായ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്; എന്നാൽ തുടർച്ചയായതോ അസാധാരണമായതോ ആയ സ്രവം ശ്രദ്ധിക്കേണ്ടതുണ്ട്. വ്യക്തമായ കാരണമില്ലാതെ ദിവസങ്ങളോ ആഴ്ചകളോ നീണ്ടുനിൽക്കുന്ന സ്രവം (discharge) ഉണ്ടെങ്കിൽ, അത് കൃത്യമായി പരിശോധിക്കേണ്ടതുണ്ട്.

910
പെൽവിക് വേദന അല്ലെങ്കിൽ ലൈംഗിക ബന്ധത്തിനിടയിലുള്ള വേദനയാണ് മറ്റൊരു ലക്ഷണം.
Image Credit : Asianet News

പെൽവിക് വേദന അല്ലെങ്കിൽ ലൈംഗിക ബന്ധത്തിനിടയിലുള്ള വേദനയാണ് മറ്റൊരു ലക്ഷണം.

പെൽവിക് വേദന അല്ലെങ്കിൽ ലൈംഗിക ബന്ധത്തിനിടയിലുള്ള വേദനയാണ് മറ്റൊരു ലക്ഷണം. പെൽവിസ് ഭാഗത്തോ വയറിന്റെ താഴെയുള്ള ഭാഗത്തോ ഉണ്ടാകുന്ന വിട്ടുമാറാത്ത വേദനയ്ക്ക് ആർത്തവ വേദന, മൂത്രനാളിയിലെ അണുബാധ, ഫൈബ്രോയിഡുകൾ അല്ലെങ്കിൽ എൻഡോമെട്രിയോസിസ് തുടങ്ങി പല കാരണങ്ങളുണ്ടാകാം. പുതിയതായി ഉണ്ടാകുന്നതോ വഷളായിക്കൊണ്ടിരിക്കുന്നതോ ആയ പെൽവിക് വേദന—പ്രത്യേകിച്ച് അസാധാരണമായ രക്തസ്രാവമോ സ്രവമോ (discharge) അതിനൊപ്പം ഉണ്ടാകുമ്പോൾ—അവഗണിക്കരുത്.

1010
നടുവേദന അല്ലെങ്കിൽ കാലുകളിലെ നീരാണ് മറ്റൊരു ലക്ഷണം.
Image Credit : Getty

നടുവേദന അല്ലെങ്കിൽ കാലുകളിലെ നീരാണ് മറ്റൊരു ലക്ഷണം.

നടുവേദന അല്ലെങ്കിൽ കാലുകളിലെ നീരാണ് മറ്റൊരു ലക്ഷണം. രോഗം മൂർച്ഛിച്ച ഘട്ടങ്ങളിൽ, സമീപത്തുള്ള കലകളെയോ ഞരമ്പുകളെയോ ലിംഫാറ്റിക് ഡ്രെയിനേജിനെയോ ബാധിക്കുമ്പോൾ ഗർഭാശയമുഖ ക്യാൻസർ നടുവേദന, കാലുകളിലേക്ക് വ്യാപിക്കുന്ന വേദന, അല്ലെങ്കിൽ ഒന്നോ രണ്ടോ കാലുകളിലും നീര് എന്നിവയ്ക്ക് കാരണമായേക്കാം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
കാൻസർ
Latest Videos
Recommended Stories
Recommended image1
ചീവീടുകളുടെ ശബ്ദം കേട്ടത് നാല് മണിക്കൂർ; പിന്നാലെ 18 -കാരന് കേൾവിശക്തി നഷ്ടപ്പെട്ടു; മുന്നറിയിപ്പുമായി ഡോക്ടർമാർ
Recommended image2
ചർമ്മത്തെ സംരക്ഷിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
Recommended image3
എന്ത് കൊണ്ടാണ് ഫംഗസ് അണുബാധകൾ കൂടുതലായും മഴക്കാലത്ത് ഉണ്ടാകുന്നത്?
Related Stories
Recommended image1
World Cancer Survivors Day 2026 : മരണത്തെ മുഖാമുഖം കണ്ട് അതിനെ പുഞ്ചിരിയോടെ നേരിട്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നിരവധി പേരുണ്ട്
Recommended image2
World Blood Cancer Day 2026 : ബ്ലഡ് ക്യാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved