ബ്രെയിനിനെ സ്മാർട്ടാക്കുന്നതിന് സഹായിക്കുന്ന എട്ട് ഭക്ഷണ കോമ്പിനേഷനുകൾ
ബ്രെയിനിനെ സ്മാർട്ടാക്കുന്നതിന് സഹായിക്കുന്ന എട്ട് ഭക്ഷണ കോമ്പിനേഷനുകൾ.

ബ്രെയിൻ
ബ്രെയിനിനെ സ്മാർട്ടാക്കുന്നതിന് സഹായിക്കുന്ന എട്ട് ഭക്ഷണ കോമ്പിനേഷനുകൾ.
ഭക്ഷണ കോമ്പിനേഷനുകൾ
നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കും. ശരിയായ ഭക്ഷണങ്ങൾ സംയോജിപ്പിക്കുന്നതിലൂടെ തലച്ചോറിനെ പോഷിപ്പിക്കാനും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാനും പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും. ബ്രെയിനിനെ സ്മാർട്ടാക്കുന്നതിന് സഹായിക്കുന്ന എട്ട് ഭക്ഷണ കോമ്പിനേഷനുകളെ കുറിച്ചറിയാം.
വാൾനട്സും ബ്ലുബെറിയും
വാൾനട്ടും ബ്ലുബെറിയും ചേർത്തുള്ള കോമ്പിനേഷനാണ് ആദ്യത്തേത് എന്ന് പറയുന്നത്. വാൾനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. മറുവശത്ത്, ബ്ലൂബെറികളിൽ ആന്തോസയാനിനുകൾ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിലെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെയും വീക്കത്തെയും ചെറുക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. ഇവ സ്മൂത്തിയിലോ അല്ലാതെയോ ചേർത്ത് കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തിന് സഹായിക്കുന്നു. അതേസമയം ബ്ലൂബെറി തലച്ചോറിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും, പ്രായവുമായി ബന്ധപ്പെട്ട തകർച്ചയെ മന്ദഗതിയിലാക്കുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
പാലക്ക് ചീരയും സിട്രസ് പഴങ്ങളും
പാലക്ക് ചീരയും സിട്രസ് പഴങ്ങളും ചേർത്ത് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് സഹായകമാണ്. ചീരയിൽ ഫോളേറ്റ്, വിറ്റാമിൻ കെ, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നാഡികളുടെ പ്രവർത്തനത്തെയും ഓർമ്മശക്തി കൂട്ടുന്നതിനും സഹായിക്കുന്നു. ഓറഞ്ച്, നാരങ്ങ, സ്ട്രോബെറി തുടങ്ങിയ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളുമായി ചീര ചേർക്കുന്നത് ഇരുമ്പിന്റെ ആഗിരണം ഗണ്യമായി വർദ്ധിപ്പിക്കുന്നു. ഈ മിശ്രിതം തലച്ചോറിനെ ഉത്തേജിപ്പിക്കുക മാത്രമല്ല ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നു.
സാൽമൺ മത്സ്യവും ഇലക്കറികളും
തലച്ചോറിലെ കോശങ്ങൾ നിർമ്മിക്കുന്നതിലും നന്നാക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്ന ഡിഎച്ച്എ പോലുള്ള ഒമേഗ-3 ഫാറ്റി ആസിഡുകൾ സാൽമണിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇലക്കറികളിൽ വിറ്റാമിൻ കെ, ല്യൂട്ടിൻ, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഒരുമിച്ച് കഴിക്കുന്നത് തലച്ചോറിന്റെ ഘടന ശക്തിപ്പെടുത്താനും ന്യൂറോ ട്രാൻസ്മിറ്റർ പ്രവർത്തനത്തെ പിന്തുണയ്ക്കാനും ഏകാഗ്രത മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഡാർക്ക് ചോക്ലേറ്റും ബദാമും
ഡാർക്ക് ചോക്ലേറ്റ് രക്തയോട്ടം വർദ്ധിപ്പിക്കുന്ന ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശ്രദ്ധയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നു. ഇത് സെറോടോണിൻ, ഡോപാമൈൻ എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ബദാമിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ ടിഷ്യുവിനെ ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുന്ന ഒരു ആന്റിഓക്‌സിഡന്റാണ്. ഇവ ചേർത്ത് കഴിക്കുന്നത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മാനസികാരോഗ്യത്തിനും സഹായിക്കുന്നു.
മഞ്ഞളും കുരുമുളകും
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒരു സംയുക്തമാണ്. മറ്റൊന്ന്, കുരുമുളകിൽ പൈപ്പറിൻ അടങ്ങിയിട്ടുണ്ട്. അൽഷിമേഴ്‌സ് പോലുള്ള ന്യൂറോഡീജനറേറ്റീവ് രോഗങ്ങളുടെ അപകടസാധ്യതയെ ചെറുക്കാൻ സഹായിക്കുന്നു.
മുട്ടയും അവക്കാഡോയും
മുട്ടയിൽ കോളിൻ അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്നു. മുട്ടയോടൊപ്പം അവക്കാഡോ കൂടി ചേർത്ത് കഴിക്കുന്നത് തലച്ചോറിനെ സംരക്ഷിക്കുന്നു. അവാക്കാഡോയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. അവാക്കാഡോയോടൊപ്പം മുട്ട കഴിക്കുന്നത് ചിന്തയും ദീർഘകാല ഏകാഗ്രതയും കൂട്ടുന്നു.
ഗ്രീൻ ടീയും നാരങ്ങയും
ഗ്രീൻ ടീയിൽ എൽ-തിയനൈനും, തലച്ചോറിലെ കോശങ്ങളെ ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുന്ന കാറ്റെച്ചിനുകളും അടങ്ങിയിട്ടുണ്ട്. നാരങ്ങയിൽ നിന്നുള്ള വിറ്റാമിൻ സിയുമായി സംയോജിപ്പിക്കുമ്പോൾ ഗ്രീൻ ടീയിലെ ആന്റിഓക്‌സിഡന്റുകൾ നന്നായി ആഗിരണം ചെയ്യപ്പെടുന്നു. നാരങ്ങ നീര് ചേർക്കുന്നത് രുചി മെച്ചപ്പെടുത്തുക മാത്രമല്ല, കാറ്റെച്ചിനുകളുടെ ജൈവ ലഭ്യത വർദ്ധിപ്പിക്കുകയും ഗ്രീൻ ടീയുടെ തലച്ചോറിനെ സംരക്ഷിക്കുന്ന ഗുണങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ബെറികളും തൈരും
ന്യൂറോണുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും തലച്ചോറിലെ കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ആന്റിഓക്‌സിഡന്റുകൾ ബെറിപ്പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. മറ്റൊന്ന് തൈരിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ന്യൂറോ ട്രാൻസ്മിറ്ററുകൾ രൂപപ്പെടുത്താൻ സഹായിക്കുന്നു. ബെറികളും തൈരും ഒരുമിച്ച് കഴിക്കുന്നത് വീക്കം കുറയ്ക്കുകയും മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

