ഉയർന്ന ബിപി നിയന്ത്രിക്കാൻ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ
ഉയർന്ന ബിപി നിയന്ത്രിക്കാൻ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ.

ഉയർന്ന രക്തസമ്മർദ്ദം
ഉയർന്ന ബിപി നിയന്ത്രിക്കാൻ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ
രക്തസമ്മർദ്ദം
കാലാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനം രക്തസമ്മർദ്ദത്തെ പ്രതികൂലമായി ബാധിച്ചേക്കാം. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഭക്ഷണരീതിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്.
ഉയർന്ന രക്തസമ്മർദ്ദം
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ചെയ്യേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
മദ്യപാനം ഒഴിവാക്കുക
മദ്യപാനം ബിപി കൂട്ടുന്നതിന് ഇടയാക്കും. ചെറിയ അളവിൽ മദ്യം പോലും രക്തക്കുഴലുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ബിപി കൂടുന്നതിനും ഇടയാക്കും.
മരുന്നുകൾ മുടങ്ങാതെ കഴിക്കുക
ഉയർന്ന രക്തസമ്മർദ്ദത്തിന് മരുന്ന് നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ മുടങ്ങാതെ കഴിക്കുക. രക്തപ്രവാഹത്തിൽ സ്ഥിരമായ അളവ് നിലനിർത്താൻ ഈ മരുന്നുകൾ സഹായിക്കും.
സമ്മർദ്ദം ഒഴിവാക്കുക
സമ്മർദ്ദം ബിപി കൂടുന്നതിന് കാരണമാകും. ധ്യാനം, ആഴത്തിലുള്ള ശ്വസനം, യോഗ, എന്നിവ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും മാനസിക പിരിമുറുക്കം ലഘൂകരിക്കുകയും ചെയ്യും.
അത്താഴം നേരത്തെ കഴിക്കുക
രാത്രി വൈകി ഭക്ഷണം കഴിക്കുന്നതും ബിപി കൂട്ടാം. അധിക സോഡിയം കഴിക്കുന്നത് ശരീരത്തിൽ ദ്രാവകം നിലനിർത്താൻ കാരണമാകുന്നു. ഇത് രക്തക്കുഴലുകളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതിലൂടെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കും.
ഉറക്കക്കുറവ്
ഉറക്കക്കുറവ് രക്തസമ്മർദ്ദം കൂട്ടുന്നതിന് ഇടയാക്കും. ദിവസവും എട്ട് മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

