ശ്വാസകോശം സുരക്ഷിതമാക്കാം; ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍...
ഇന്ന് ലോക ശ്വാസകോശ ദിനമാണ്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവരുടെ എണ്ണം ഓരോ വര്‍ഷവും ക്രമാതീതമായി കൂടിവരുന്നതായാണ് ലോകാരോഗ്യ സംഘടന സാക്ഷ്യപ്പെടുത്തുന്നത്. ഈ സാഹചര്യത്തില്‍ ലോക ശ്വാസകോശ ദിനത്തിനുള്ള പ്രാധാന്യം ചെറുതല്ല. നമ്മുടെ ആകെ ആരോഗ്യത്തിനും നിലനില്‍പിനുമായി ശ്വാസകോശത്തെ സുരക്ഷിതമാക്കി കാത്തുസൂക്ഷിക്കാന്‍ ചെയ്യാം ഈ അഞ്ച് കാര്യങ്ങള്‍...
പതിവായി വ്യായാമം, അല്ലെങ്കില്‍ യോഗ ചെയ്യുക. ഇത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും.
ധാരാളം ആന്റി ഓക്‌സിഡന്റുകളടങ്ങിയ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഡയറ്റിലുള്‍പ്പെടുത്തുക. ഇത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
വര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധമായും ശ്വാസകോശത്തിന്റെ ആരോഗ്യം മെഡിക്കല്‍ ചെക്കപ്പ് വഴി ഉറപ്പുവരുത്തുക. പുറമേക്ക് പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും അകത്ത് ഏതെങ്കിലും തരത്തിലുള്ള അപാകതകളുണ്ടെങ്കില്‍ അവ കണ്ടെത്താന്‍ ഈ ചെക്കപ്പ് നിങ്ങളെ സഹായിക്കും.
ഒരാഴ്ചയില്‍ അധികം നീണ്ടുനില്‍ക്കുന്ന ചുമ, ജലദോഷം എന്നിവ അനുഭവപ്പെട്ടാല്‍ അതിനെ നിസാരവത്കരിക്കാതെ ഉടനെ തന്നെ ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തുക. അലര്‍ജിയാണ്, ആസ്ത്മയാണ് എന്നെല്ലാം സ്വയം നിര്‍ണ്ണയം നടത്താതിരിക്കുക.
തുടര്‍ച്ചയായി വിശപ്പില്ലായ്മ അനുഭവപ്പെടുന്നുണ്ടെങ്കില്‍ വൈകിക്കാതെ ഒരു ഡോക്ടറെ കണ്ട്, അത് ടിബിയുടെ (ക്ഷയരോഗം) ലക്ഷണമാണോ എന്ന് പരിശോധിക്കുക. സമയബന്ധിതമായി കണ്ടെത്താന്‍ കഴിഞ്ഞാല്‍ ടിബിയുടെ ചികിത്സയും ഫലപ്രദമാകും.