Bad Cholesterol : ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മികച്ച ഭക്ഷണങ്ങളിതാ...
ഇന്ന് പലരേയും അലട്ടുന്ന ജീവിതശെെലി രോഗങ്ങളിലൊന്നാണ് കൊളസ്ട്രോൾ. ചീത്ത കൊളസ്ട്രോൾ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ കൊളസ്‌ട്രോളിനെ അകറ്റി നിര്‍ത്താന്‍ സാധിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം....
oats
ഓട്‌സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ, "മോശം" കൊളസ്ട്രോൾ കുറയ്ക്കുന്നു. ഒരു ദിവസം അഞ്ച് മുതൽ 10 ഗ്രാം വരെ അല്ലെങ്കിൽ അതിൽ കൂടുതൽ ലയിക്കുന്ന നാരുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നു.
എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്ന ലൈക്കോപീൻ എന്ന സസ്യ സംയുക്തത്തിന്റെ പ്രധാന ഉറവിടമാണ് തക്കാളി. ഇത് മാത്രമല്ല തക്കളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോഫീന്‍, പൊട്ടാസ്യം, വൈറ്റമിന്‍ സി എന്നിവയും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
garlic
വെളുത്തുള്ളി കൊളസ്‌ട്രോളിനെ പ്രതിരോധിക്കാന്‍ നല്ല മാര്‍ഗമാണ്. ഇവ രക്തധമനികളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് നീക്കാനം സഹായിക്കുന്നതാണ്.
പാചകത്തിന് ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് കൊളസ്‌ട്രോള്‍ തടയുവാന്‍ നല്ലതാണ്. ഒലീവ് ഓയിലില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും പോളിസാച്വറേറ്റഡ് കൊഴുപ്പുകളുമാണ് ഈ ഗുണമുണ്ടാക്കുന്നത്.
ആരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഗ്രീന്‍ ടീ മികച്ചതാണ്. മാത്രമല്ല ഭാരം കുറയ്ക്കാനും ഗ്രീൻ ടീ സഹായിക്കും.ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ഒരു തരം ആന്റിഓക്‌സിഡന്റായ കാറ്റെച്ചിനുകൾ കൊളസ്‌ട്രോൾ കുറയ്ക്കുന്ന ഫലത്തിന് കാരണമാകുമെന്ന് ഗവേഷകർ പറയുന്നു.
ക്യാരറ്റ് പച്ചയ്ക്ക് കഴിക്കുന്നത് കൊളസ്‌ട്രോള്‍ തടയും. ഇത് വേവിക്കാതെ കഴിക്കുന്നതാണ് കൂടുതല്‍ ഉത്തമം.