മോണയുടെ ആരോഗ്യത്തിനായി കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
മോണയുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ.

മോണയുടെ ആരോഗ്യം
മോണയുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ
പാലക്ക് ചീര
കാൽസ്യം, ഫോളിക് ആസിഡ്, വിറ്റാമിൻ കെ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും പാലക്ക് ചീരയിൽ അടങ്ങിയിട്ടുണ്ട്. ഇത് മോണകളെയും പല്ലുകളെയും ആരോഗ്യത്തോടെ സംരക്ഷിക്കുന്നു.
തെെര്
തൈരിലെ പ്രോബയോട്ടിക്കുകൾ വായിലെ ബാക്ടീരിയകളുടെ ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു. ഇത് മോണരോഗ സാധ്യത കുറയ്ക്കുന്നു.
സാൽമൺ മത്സ്യം
സാൽമണിലും അയലയിലും ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് മോണയിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഗുണങ്ങളുണ്ട്.
നട്സുകൾ
നട്സുകൾ പതിവായി കഴിക്കുന്നത് മോണയെ സംരക്ഷിക്കുന്നു. ഇതിൽ വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്.
സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ കൊളാജൻ ഉൽപാദനത്തിനും മോണയുടെ ആരോഗ്യത്തിനും സഹായിക്കുന്നു.
പാൽ, ചീസ്, തൈര്
പാൽ, ചീസ്, തൈര് എന്നിവയിൽ കാൽസ്യം, കസീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കാനും പല്ലുകൾ നന്നാക്കാനും സഹായിക്കും.
ഓട്സ്
ആരോഗ്യകരമായ മോണകൾക്കും ടിഷ്യു നന്നാക്കലിനും പ്രധാനമായ ബി വിറ്റാമിനുകളുടെയും ഇരുമ്പും ഓട്സിൽ അടങ്ങിയിട്ടുണ്ട്.

