MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Health
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

പ്രീഡയബറ്റിസ് എന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാൾ കൂടുതലായിരിക്കുകയും എന്നാൽ ടൈപ്പ് 2 പ്രമേഹമായി കണക്കാക്കത്തക്ക വിധം ഉയർന്നതായിരിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്.

2 Min read
Author : Resmi Sreekumar
Published : Oct 11 2026, 10:42 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
Image Credit : Getty

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

പ്രീഡയബറ്റിസ് എന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാൾ കൂടുതലായിരിക്കുകയും എന്നാൽ ടൈപ്പ് 2 പ്രമേഹമായി കണക്കാക്കത്തക്ക വിധം ഉയർന്നതായിരിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. പലർക്കും തങ്ങൾക്ക് ഈ അവസ്ഥയുണ്ടെന്ന് അറിയാൻ പോലും സാധിക്കില്ല. അതുകൊണ്ടാണ് പതിവായുള്ള ആരോഗ്യ പരിശോധനകൾക്ക് പ്രാധാന്യമേറുന്നത്. ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ചില ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോ​ഗ്യകരമായ രീതിയിൽ നിയന്ത്രിക്കാൻ സഹായിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
28
പയറുവർഗ്ഗങ്ങളിലും പരിപ്പിലും അടങ്ങിയിരിക്കുന്ന നാരുകൾ പ്രമേഹ സാധ്യത കുറയ്ക്കും
Image Credit : Getty

പയറുവർഗ്ഗങ്ങളിലും പരിപ്പിലും അടങ്ങിയിരിക്കുന്ന നാരുകൾ പ്രമേഹ സാധ്യത കുറയ്ക്കും

പയറുവർഗ്ഗങ്ങളിലും പരിപ്പിലും അടങ്ങിയിരിക്കുന്ന നാരുകൾ, പ്രോട്ടീൻ, റെസിസ്റ്റന്റ് സ്റ്റാർച്ച് എന്നിവ ദഹനപ്രക്രിയയുടെ വേഗത കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക ആയ 22–32 മാത്രം ഉള്ളതിനാൽ, പ്രമേഹം നിയന്ത്രിക്കുന്നതിന് അനുയോജ്യമായ കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ഒരു 'സൂപ്പർഫുഡ്' ആണ് പരിപ്പ് വർഗ്ഗങ്ങൾ.

Related Articles

Related image1
World Heart Day 2026 : ദിവസവും 100 ഗ്രാം അധികം 'അൾട്രാ-പ്രോസസ്ഡ്' ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗസാധ്യത 14 ശതമാനം വരെ വർദ്ധിപ്പിച്ചേക്കാമെന്ന് പഠനം
Related image2
World Heart Day 2026 : 'ഹൃദ്രോഗം പലപ്പോഴും നമ്മുടെ കൺമുന്നിൽ തന്നെയുണ്ടായിട്ടും തിരിച്ചറിയപ്പെടാതെ പോകാം'
38
ഓട്സ്  ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു
Image Credit : Getty

ഓട്സ് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു

പലർക്കും പ്രഭാതഭക്ഷണമായി പ്രിയപ്പെട്ട ഒന്നാണ് ഓട്സ്. എന്നാൽ ഇതിലെ നാരുകൾ ദഹനം എളുപ്പമാക്കുന്നു. ദഹനത്തെയും പഞ്ചസാരയുടെ ആഗിരണത്തെയും മന്ദഗതിയിലാക്കുന്ന 'ബീറ്റ-ഗ്ലൂക്കൻ' എന്ന ലയിക്കുന്ന തരം നാര് ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിൻ സംവേദനക്ഷമത (insulin sensitivity) മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.

48
ബദാം, വാൾനട്ട്, പിസ്ത എന്നിവ ദൈനംദിന ഭക്ഷണക്രമത്തിൽ എളുപ്പത്തിൽ ഉൾപ്പെടുത്താവുന്നവയാണ്
Image Credit : Getty

ബദാം, വാൾനട്ട്, പിസ്ത എന്നിവ ദൈനംദിന ഭക്ഷണക്രമത്തിൽ എളുപ്പത്തിൽ ഉൾപ്പെടുത്താവുന്നവയാണ്

ബദാം, വാൾനട്ട്, പിസ്ത എന്നിവ ദൈനംദിന ഭക്ഷണക്രമത്തിൽ എളുപ്പത്തിൽ ഉൾപ്പെടുത്താവുന്നവയാണ്. ഇവയിൽ നിന്ന് നാരുകൾ (fiber), പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ലഭിക്കുന്നു. ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റുകൾക്ക് പകരം നട്‌സ് (nuts) ഉൾപ്പെടുത്തിയാൽ ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സാധിക്കും.

58
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ഘടകങ്ങൾ പാവയ്ക്കയിലുണ്ട്
Image Credit : gemini

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ഘടകങ്ങൾ പാവയ്ക്കയിലുണ്ട്

ഗ്ലൂക്കോസ് ആഗിരണം ചെയ്യാൻ സഹായിക്കുന്ന, ഇൻസുലിന് സമാനമായ ഒരു ഘടകം (പോളിപെപ്റ്റൈഡ്-പി) പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന പ്രകൃതിദത്ത ഘടകങ്ങൾ പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.

68
ഗ്രീൻ ടീ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെയും HbA1C-യുടെയും അളവ് കുറയ്ക്കാൻ സഹായിക്കും.
Image Credit : Getty

ഗ്രീൻ ടീ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെയും HbA1C-യുടെയും അളവ് കുറയ്ക്കാൻ സഹായിക്കും.

പോളിഫെനോളുകളും കാറ്റെച്ചിനുകളും അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും മികച്ചാണ് ഗ്രീൻ ടീ. രക്തത്തിലെ പഞ്ചസാരയുടെ അളവ് മികച്ച രീതിയിൽ നിയന്ത്രിക്കാനും അതുവഴി പ്രമേഹം കുറയ്ക്കാനും ഈ ഘടകങ്ങൾ സഹായിക്കുന്നു. ദിവസവും രണ്ടോ മൂന്നോ കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെയും HbA1C-യുടെയും അളവ് കുറയ്ക്കാൻ സഹായിക്കും.

78
പേരയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കുന്നില്ല.
Image Credit : Getty

പേരയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കുന്നില്ല.

ഉയർന്ന അളവിൽ നാരുകളും കുറഞ്ഞ ഗ്ലൈസമിക് സൂചികയുമുള്ളതിനാൽ പ്രമേഹ നിയന്ത്രണത്തിന് പേരയ്ക്ക ഒരു 'സൂപ്പർ ഫ്രൂട്ട്' ആയി കണക്കാക്കപ്പെടുന്നു. പേരയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കുന്നില്ല. മാത്രമല്ല, ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും സഹായിക്കുന്ന വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

88
പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള മികച്ചൊരു ഭക്ഷണമാണ് ചിയ സീഡ്.
Image Credit : Asianet News

പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള മികച്ചൊരു ഭക്ഷണമാണ് ചിയ സീഡ്.

പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള മികച്ചൊരു ഭക്ഷണമാണ് ചിയ സീഡ്. ഇവയിൽ ധാരാളം ലയിക്കുന്ന നാരുകൾ (soluble fibre) അടങ്ങിയിട്ടുണ്ട്. പ്രമേഹം കൂടുതൽ ഫലപ്രദമായി നിയന്ത്രിക്കാൻ നാരുകൾ സഹായിക്കുന്നു. ശരീരത്തിലെ വീക്കം കുറയ്ക്കാനും ട്രൈഗ്ലിസറൈഡ് അളവ് നിയന്ത്രിക്കാനും കൊളസ്‌ട്രോൾ നില മെച്ചപ്പെടുത്താനും സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
പ്രമേഹം
 

Latest Videos
Recommended Stories
Recommended image1
മുടി തഴച്ച് വളരാൻ കറ്റാർവാഴ ; ഈ രീതിയിൽ ഉപയോ​ഗിച്ചോളൂ
Recommended image2
ഫാറ്റി ലിവർ ; ഈ ലക്ഷണങ്ങൾ ഒരിക്കലും അവ​ഗണിക്കരുത്
Recommended image3
മഖാന കഴിച്ചാൽ ലഭിക്കുന്ന 6 ആരോ​ഗ്യ​ഗുണങ്ങൾ
Related Stories
Recommended image1
World Heart Day 2026 : ദിവസവും 100 ഗ്രാം അധികം 'അൾട്രാ-പ്രോസസ്ഡ്' ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗസാധ്യത 14 ശതമാനം വരെ വർദ്ധിപ്പിച്ചേക്കാമെന്ന് പഠനം
Recommended image2
World Heart Day 2026 : 'ഹൃദ്രോഗം പലപ്പോഴും നമ്മുടെ കൺമുന്നിൽ തന്നെയുണ്ടായിട്ടും തിരിച്ചറിയപ്പെടാതെ പോകാം'
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved