MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
TRENDING :
KCL 2026
Kerala Rain
Onam 2026
US - Iran Conflict
Operation Toofan
Kerala Lottery
Gold Rate Today
  • Home
  • Life
  • Health
  • നല്ല കൊളസ്ട്രോൾ കൂട്ടാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

നല്ല കൊളസ്ട്രോൾ കൂട്ടാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

ഇന്ന് മിക്കവരിലും കണ്ട് വരുന്ന ജീവിതശെെലി രോ​ഗങ്ങളിലൊന്നാണ് ഉയർന്ന കൊളസ്ട്രോൾ. ശരീരത്തിലെ ഓരോ കോശത്തിലും കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്.

2 Min read
Author : Resmi Sreekumar
Published : Aug 22 2026, 10:07 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
നല്ല കൊളസ്ട്രോൾ കൂട്ടാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
Image Credit : Getty

നല്ല കൊളസ്ട്രോൾ കൂട്ടാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

ഇന്ന് മിക്കവരിലും കണ്ട് വരുന്ന ജീവിതശെെലി രോ​ഗങ്ങളിലൊന്നാണ് ഉയർന്ന കൊളസ്ട്രോൾ. ശരീരത്തിലെ ഓരോ കോശത്തിലും കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. ഭക്ഷണം ദഹിപ്പിക്കുക, ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുക തുടങ്ങി ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ ഇതിന് സുപ്രധാനമായ പങ്കുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
28
കൊളസ്ട്രോളിൽ പ്രധാനമായും രണ്ട് തരങ്ങളാണുള്ളത്.
Image Credit : Asianet News

കൊളസ്ട്രോളിൽ പ്രധാനമായും രണ്ട് തരങ്ങളാണുള്ളത്.

കൊളസ്ട്രോളിൽ പ്രധാനമായും രണ്ട് തരങ്ങളാണുള്ളത്. HDL അഥവാ ‘നല്ല കൊളസ്ട്രോളും’ LDL അഥവാ 'മോശം കൊളസ്ട്രോളും'. എച്ച്ഡിഎൽ കൊളസ്ട്രോളിനെയാണ് "നല്ല" കൊളസ്ട്രോൾ എന്ന് പറയുന്നത്. നല്ല കൊളസ്ട്രോൾ കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

Related Articles

Related image1
World Heart Day 2025 : ഹൃദ്രോ​ഗ സാ​ധ്യത കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ
Related image2
World Heart Day 2025 : 50 വയസ്സിന് താഴെയുള്ള 25 ശതമാനം ആളുകളും ഹൃദയ സംബന്ധമായ അസുഖങ്ങൾ അനുഭവിക്കുന്നതായി ‌ആരോ​ഗ്യ വിദ​ഗ്ധർ
38
നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ഓട്സ്.
Image Credit : Getty

നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ഓട്സ്.

കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണങ്ങളിലൊന്നാണ് ഓട്സ്. എൽ.ഡി.എൽ. (LDL) അഥവാ 'മോശം കൊളസ്‌ട്രോൾ' കുറയ്ക്കാൻ സഹായിക്കുന്ന ലയിക്കുന്ന നാരുകൾ (soluble fibre) ഓട്‌സ്‌മീലിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ നാരുകൾക്ക് രക്തപ്രവാഹത്തിലേക്ക് കൊളസ്‌ട്രോൾ ആഗിരണം ചെയ്യപ്പെടുന്നത് കുറയ്ക്കാൻ സാധിക്കും.

48
സോയാബീൻ ഉൽപ്പന്നങ്ങൾ നല്ല കൊളസ്ട്രോൾ കൂട്ടുന്നു.
Image Credit : Getty

സോയാബീൻ ഉൽപ്പന്നങ്ങൾ നല്ല കൊളസ്ട്രോൾ കൂട്ടുന്നു.

സോയാബീനും ടോഫു, സോയാ പാൽ തുടങ്ങിയ സോയാബീൻ ഉൽപ്പന്നങ്ങളും കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും 25 ഗ്രാം സോയ പ്രോട്ടീൻ കഴിക്കുന്നത് എൽഡിഎൽ (LDL) കൊളസ്ട്രോൾ അഞ്ച് മുതൽ ആറ് ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുന്നു.

58
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മത്സ്യം കഴിക്കുന്നത് ഹൃദയത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.
Image Credit : Getty

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മത്സ്യം കഴിക്കുന്നത് ഹൃദയത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മത്സ്യം കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡുകൾ ലഭ്യമാക്കുന്നതിലൂടെ എൽ.ഡി.എൽ. (LDL) അളവ് കുറയ്ക്കാൻ സഹായിക്കും. രക്തത്തിലെ ട്രൈഗ്ലിസറൈഡുകളുടെ അളവ് കുറയ്ക്കാനും, ഹൃദയമിടിപ്പിലുണ്ടാകുന്ന ക്രമക്കേടുകൾ തടഞ്ഞ് ഹൃദയത്തെ സംരക്ഷിക്കാനും ഒമേഗ-3 സഹായിക്കുന്നു.

68
ദിവസവും വിവിധ നട്സുകൾ കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിച്ചേക്കാം
Image Credit : Getty

ദിവസവും വിവിധ നട്സുകൾ കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിച്ചേക്കാം

ബദാം, വാൾനട്ട്, നിലക്കടല തുടങ്ങിയവയും മറ്റ് പരിപ്പുവർഗ്ഗങ്ങളും കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണ്. ദിവസവും വിവിധ നട്സുകൾ കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിച്ചേക്കാം.

78
പയർവർഗ്ഗങ്ങളിൽ ലയിക്കുന്ന നാരുകൾ (soluble fibre) ധാരാളമായി അടങ്ങിയിട്ടുണ്ട്
Image Credit : Getty

പയർവർഗ്ഗങ്ങളിൽ ലയിക്കുന്ന നാരുകൾ (soluble fibre) ധാരാളമായി അടങ്ങിയിട്ടുണ്ട്

പയർവർഗ്ഗങ്ങളിൽ ലയിക്കുന്ന നാരുകൾ (soluble fibre) ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ദഹിക്കാൻ സമയമെടുക്കുന്നതിനാൽ, ഭക്ഷണം കഴിച്ചതിനുശേഷം ദീർഘനേരത്തേക്ക് വയറു നിറഞ്ഞതായി അനുഭവപ്പെടുന്നു. ഹൃദയാരോഗ്യം ഉറപ്പാക്കാൻ ബ്ലാക്ക്-ഐഡ് ബീൻസ് (black-eyed beans), കിഡ്‌നി ബീൻസ്, പരിപ്പ് തുടങ്ങിയവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.

88
ഉലുവയിൽ ലയിക്കുന്ന നാരുകളും സാപോണിനുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.
Image Credit : Getty

ഉലുവയിൽ ലയിക്കുന്ന നാരുകളും സാപോണിനുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഉലുവയിൽ ലയിക്കുന്ന നാരുകളും സാപോണിനുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്ട്രോൾ വീണ്ടും ആഗിരണം ചെയ്യപ്പെടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ആറാഴ്ചക്കാലം ഉലുവപ്പൊടി കഴിച്ചത് മൊത്തം കൊളസ്ട്രോൾ, എൽ.ഡി.എൽ (LDL), ട്രൈഗ്ലിസറൈഡുകൾ എന്നിവ ഗണ്യമായി കുറയ്ക്കുന്നതായി പഠനത്തിൽ കണ്ടെത്തി.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യ ടിപ്‌സുകൾ

Latest Videos
Recommended Stories
Recommended image1
മാതളനാരങ്ങ ജ്യൂസ് പതിവായി കുടിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാം?
Recommended image2
എപ്പോഴും ക്ഷീണമാണോ? ഊർജ്ജക്കുറവിന് പിന്നിലെ പ്രധാന ശീലങ്ങൾ ഇവയാണ്
Recommended image3
ആർത്തവം കൃത്യമല്ലാത്തതിന്റെ കാരണം ഹോർമോൺ മാറ്റങ്ങൾ മാത്രമല്ല; മാനസികസമ്മർദ്ദം നിങ്ങളുടെ ആർത്തവചക്രത്തെ ബാധിക്കുന്നത് ഇങ്ങനെ
Related Stories
Recommended image1
World Heart Day 2025 : ഹൃദ്രോ​ഗ സാ​ധ്യത കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ
Recommended image2
World Heart Day 2025 : 50 വയസ്സിന് താഴെയുള്ള 25 ശതമാനം ആളുകളും ഹൃദയ സംബന്ധമായ അസുഖങ്ങൾ അനുഭവിക്കുന്നതായി ‌ആരോ​ഗ്യ വിദ​ഗ്ധർ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved