MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Life
  • Health
  • സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന നാല് പഴങ്ങൾ

സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന നാല് പഴങ്ങൾ

സ്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതലായി കാണുന്ന ക്യാൻസറുകളിൽ ഒന്നാണ് സ്തനാർബുദം. ഇന്ത്യയിൽ ഓരോ എട്ട് മിനിറ്റിലും ഒരു സ്ത്രീ സ്തനാർബുദം മൂലം മരിക്കുന്നതായി പഠനങ്ങൾ പറയുന്നു. 

2 Min read
Author : Resmi Sreekumar
Published : Jun 02 2026, 10:31 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന നാല് പഴങ്ങൾ
Image Credit : Getty

സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന നാല് പഴങ്ങൾ

സ്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതലായി കാണുന്ന ക്യാൻസറുകളിൽ ഒന്നാണ് സ്തനാർബുദം. ഇന്ത്യയിൽ ഓരോ എട്ട് മിനിറ്റിലും ഒരു സ്ത്രീ സ്തനാർബുദം മൂലം മരിക്കുന്നതായി പഠനങ്ങൾ പറയുന്നു. നേരത്തെ രോഗം കണ്ടെത്തുന്നത് ചികിത്സാ വിജയം ഉറപ്പാക്കുന്നതിൽ നിർണായകമാണ്. സ്തനാർബുദം എന്നത് അസാധാരണമായ സ്തനകോശങ്ങൾ നിയന്ത്രണാതീതമായി വളർന്ന് ട്യൂമറുകൾ രൂപപ്പെടുന്ന ഒരു രോഗമാണ്. നിയന്ത്രിക്കാതെ വിട്ടാൽ മുഴകൾ ശരീരത്തിലുടനീളം വ്യാപിക്കുകയും മാരകമാവുകയും ചെയ്യും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
സ്തനാർബുദം എന്നത് സ്തനങ്ങളിലെ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന് പെരുകി ഉണ്ടാകുന്ന അർബുദമാണ്.
Image Credit : Getty

സ്തനാർബുദം എന്നത് സ്തനങ്ങളിലെ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന് പെരുകി ഉണ്ടാകുന്ന അർബുദമാണ്.

സ്തനാർബുദം എന്നത് അസാധാരണമായ സ്തനകോശങ്ങൾ നിയന്ത്രണാതീതമായി വളർന്ന് ട്യൂമറുകൾ രൂപപ്പെടുന്ന ഒരു രോഗമാണ്. നിയന്ത്രിക്കാതെ വിട്ടാൽ മുഴകൾ ശരീരത്തിലുടനീളം വ്യാപിക്കുകയും മാരകമാവുകയും ചെയ്യും.

Related Articles

Related image1
World Cancer Day 2026 : ഇന്ന് ലോക ക്യാൻസർ ദിനം : പ്രതിരോധ മാർ​ഗങ്ങളും മുൻകരുതലുകളും
Related image2
World Blood Cancer Day 2026 : ബ്ലഡ് ക്യാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
37
പഴങ്ങൾ കൂടുതലായി കഴിക്കുന്നത് സ്തനാർബുദ സാധ്യത 7 ശതമാനം കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്
Image Credit : Getty

പഴങ്ങൾ കൂടുതലായി കഴിക്കുന്നത് സ്തനാർബുദ സാധ്യത 7 ശതമാനം കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്

പഴങ്ങൾ കൂടുതലായി കഴിക്കുന്നത് സ്തനാർബുദ സാധ്യത 7 ശതമാനം കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പഴങ്ങളിൽ നാരുകളും ഫൈറ്റോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് പോളിഫെനോൾസ്, ആന്തോസയാനിനുകൾ, ഫിസെറ്റിൻ, ക്വെർസെറ്റിൻ, ഹെസ്പെരിഡിൻ, ലിമോണീൻ. ഇവ സ്തനാർബുദ സാധ്യത കുറയ്ക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന നാല് പഴങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

47
സ്തനാർബുദ സാധ്യത കുറയ്ക്കുന്നതിന് ആപ്പിൾ സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു.
Image Credit : Getty

സ്തനാർബുദ സാധ്യത കുറയ്ക്കുന്നതിന് ആപ്പിൾ സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു.

ഏറ്റവും പോളിഫെനോൾ അടങ്ങിയ പഴങ്ങളിൽ ഒന്നാണ് ആപ്പിൾ. കൂടാതെ സ്തനാർബുദ സാധ്യത കുറയ്ക്കുന്നതിന് ആപ്പിൾ സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു. ആപ്പിൾ കഴിക്കുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കുമെന്ന് നിരീക്ഷണ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആപ്പിളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന പോളിഫെനോളുകളിൽ ഒന്നായ ക്വെർസെറ്റിൻ, ക്യാൻസർ കോശങ്ങളുടെ വളർച്ച, മുഴകളുടെ വ്യാപനം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. പരമാവധി ഗുണങ്ങൾ ലഭിക്കാൻ തൊലി കളയുന്നത് ഒഴിവാക്കരുത്. ആപ്പിൾ തൊലികളിൽ ട്രൈറ്റെർപെനോയിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ട്യൂമർ വളർച്ച മന്ദഗതിയിലാക്കാനും ട്രിപ്പിൾ-നെഗറ്റീവ് സ്തനാർബുദ കോശങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായകമാണ്.

57
 ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി എന്നിവ പോഷകസമൃദ്ധമായ ഭക്ഷണങ്ങളാണ്.
Image Credit : Getty

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി എന്നിവ പോഷകസമൃദ്ധമായ ഭക്ഷണങ്ങളാണ്.

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി എന്നിവ പോഷകസമൃദ്ധമായ ഭക്ഷണങ്ങളാണ്. ഇവയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയുടെ ഫൈറ്റോ ന്യൂട്രിയന്റ് സ്തനാർബുദ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. ബെറികളിലെ ആന്തോസയാനിനുകളും ഫ്ലേവനോയ്ഡുകളും സ്തനാർബുദ കോശങ്ങളുടെ വ്യാപനം തടയുന്നതിന് സഹായകമാണെന്ന് ​ഗവേഷകർ പറയുന്നു. ബെറികളിലെ ആന്തോസയാനിനുകളിലൊന്നായ ഡെൽഫിനിഡിൻ, ട്യൂമർ വളർച്ചയെ തടയുകയും ട്രിപ്പിൾ-നെഗറ്റീവ് സ്തനാർബുദ കോശങ്ങളിൽ ആന്റിട്യൂമർ രോഗപ്രതിരോധ പ്രതികരണം വീണ്ടും സജീവമാക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

67
ചെറികളിൽ ആന്തോസയാനിനുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്
Image Credit : Getty

ചെറികളിൽ ആന്തോസയാനിനുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്

ചെറിയാണ് മറ്റൊരു പഴം. ചെറികളിൽ ആന്തോസയാനിനുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. സരസഫലങ്ങളിലെ ചുവപ്പ്, നീല, പർപ്പിൾ നിറങ്ങൾക്ക് കാരണമാകുന്ന സസ്യ പിഗ്മെന്റുകൾ ഇവയാണ്. ആന്തോസയാനിനുകൾക്ക് പുറമേ, ചെറികളിൽ വിറ്റാമിൻ സി, പൊട്ടാസ്യം, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. ചെറികളുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അവയുടെ ക്യാൻസർ പ്രതിരോധ ഫലത്തിൽ ഒരു പങ്കു വഹിച്ചേക്കാമെന്ന് കൂടുതൽ പഠനങ്ങൾ സൂചിപ്പിക്കുന്നു.

77
ഉണക്കമുന്തിരി, ഈന്തപ്പഴം, അത്തിപ്പഴം, പ്ളം എന്നിവ ബ്രെസ്റ്റ് ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.
Image Credit : our own

ഉണക്കമുന്തിരി, ഈന്തപ്പഴം, അത്തിപ്പഴം, പ്ളം എന്നിവ ബ്രെസ്റ്റ് ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

ഉണക്കമുന്തിരി, ഈന്തപ്പഴം, അത്തിപ്പഴം, പ്ളം എന്നിവ ബ്രെസ്റ്റ് ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ഇതിലെ പോളിഫിനോളുകൾ, ഫ്ലേവനോയ്ഡുകൾ സജീവമായ സംയുക്തങ്ങൾ സ്തനാർബുദ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്തിപ്പഴം കഴിക്കുന്നത് അനിയന്ത്രിതമായ കോശ വളർച്ച തടഞ്ഞുകൊണ്ട് ക്യാൻസറിനെ തടയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
കാൻസർ

Latest Videos
Recommended Stories
Recommended image1
രാത്രി മുഴുവൻ ഉറങ്ങിയിട്ടും ക്ഷീണം വിട്ടുമാറുന്നില്ലേ? എങ്കിൽ കാരണം ഇതാവാം; നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്
Recommended image2
മഴക്കാലത്ത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
Recommended image3
യുവാക്കളിൽ വർധിക്കുന്ന ഹൃദയാഘാതം: അറിഞ്ഞിരിക്കേണ്ട കാരണങ്ങളും ചെയ്യേണ്ട പ്രതിരോധവും
Related Stories
Recommended image1
World Cancer Day 2026 : ഇന്ന് ലോക ക്യാൻസർ ദിനം : പ്രതിരോധ മാർ​ഗങ്ങളും മുൻകരുതലുകളും
Recommended image2
World Blood Cancer Day 2026 : ബ്ലഡ് ക്യാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved