ഗർഭകാലത്തെ പ്രമേഹം: നിർബന്ധമായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
സ്ത്രീകളുടെ ജീവിതത്തിൽ ആസ്വദിക്കേണ്ട ഒരു കാലഘട്ടമാണ് ഗർഭകാലം. എന്നാൽ ഏല്ലാ സ്ത്രീകൾക്കും ഒരുപോലെയല്ല ഈ സമയം കടന്നുപോകുന്നത്. ചിലരിൽ വലിയ തോതിലുള്ള മാറ്റങ്ങളും പ്രതിസന്ധികളും ഉണ്ടാകുന്നു. ഗർഭകാലത്തെ പ്രമേഹം നിയന്ത്രിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

ആരോഗ്യകരമായ ഭക്ഷണക്രമീകരണം
ഗർഭകാലത്തെ പ്രമേഹം നിയന്ത്രിക്കാൻ ആരോഗ്യകരമായ ഭക്ഷണക്രമീകരണം പിന്തുടരേണ്ടതുണ്ട്. ഫൈബറും, ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാം.
അമിതമായി കഴിക്കരുത്
അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. പകരം ചെറിയ അളവിൽ ഇടയ്ക്കിടെ കഴിക്കാൻ ശ്രദ്ധിക്കാം. ഒരേ സമയത്ത് കൂടുതൽ ഭക്ഷണം കഴിക്കുന്നത് പ്രമേഹ സാധ്യത കൂട്ടുന്നു.
വ്യായാമങ്ങൾ ചെയ്യാം
ശരീരത്തിന് ആവശ്യമായ വ്യായാമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. നടത്തം, യോഗ തുടങ്ങി ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യുന്നത് പ്രമേഹത്തെ നിയന്ത്രിക്കുന്നു.
ബ്ലഡ് ഷുഗർ പരിശോധിക്കാം
ഇടയ്ക്കിടെ ബ്ലഡ് ഷുഗർ പരിശോധിക്കാൻ മറക്കരുത്. ഇത് ബ്ലഡ് ഷുഗർ അളവ് കൂടുന്നത് നിയന്ത്രിക്കാൻ സഹായിക്കുന്നു.
വെള്ളം കുടിക്കാം
ഗർഭകാലത്ത് ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ഇത് വൃക്കകളിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതിനെ തടയുന്നു. ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam
