ലിവർ സിറോസിസ്; ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്
കരളിനെ ബാധിക്കുന്ന ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. ഇത് കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

ലിവർ സിറോസിസ്; ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്
ലിവർ സിറോസിസിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ചർമ്മത്തിലെ ചൊറിച്ചിൽ
കരൾ പ്രവർത്തനം തകരാറിലാകുന്നത് മൂലം ചർമ്മത്തിൽ തിണർപ്പ്, ചർമ്മത്തില്‍ കഠിനമായ ചൊറിച്ചിൽ എന്നിവ ഉണ്ടാകും.
മഞ്ഞപ്പിത്തം
ചർമ്മത്തിലും കണ്ണുകളിലും മഞ്ഞനിറം കാണപ്പെടുന്നതും ചിലപ്പോള്‍ ലിവർ സിറോസിസിന്‍റെ ലക്ഷണമാകാം.
വയറിലെ അസ്വസ്ഥത, വേദന, വീക്കം
വയറില്‍ വീക്കം, അസ്വസ്ഥത, വേദന എന്നിവ ഉണ്ടാകാം.
കാലുകളിലും വയറ്റിലും നീര്
കാലുകളിലും വയറ്റിലും നീര്, ഉപ്പൂറ്റിയിലും പാദങ്ങളിലും ദ്രാവകം കെട്ടിക്കിടന്ന് വീക്കം ഉണ്ടാകുന്നതും ലിവർ സിറോസിസിന്‍റെ ലക്ഷണമാണ്.
ഇരുണ്ട മൂത്രവും വിളറിയ മലവും
ലിവർ സിറോസിസിന്‍റെ സൂചനയായി ഇരുണ്ട മൂത്രവും വിളറിയ മലവും കാണപ്പെടാം.
എളുപ്പത്തിൽ ചതവും രക്തസ്രാവവും
രക്തം കട്ടപിടിക്കുന്നതിന് കാരണമാകുന്ന പ്രോട്ടീനുകൾ കരൾ ഉത്പാദിപ്പിക്കുന്നു. സിറോസിസ് ഉള്ള വ്യക്തികൾക്ക് ചെറിയ മുറിവുകളിൽ നിന്ന് പോലും ഇടയ്ക്കിടെ ചതവും രക്തസ്രാവവും അനുഭവപ്പെടാം.
വിശപ്പില്ലായ്മ, ഭാരം കുറയൽ
കടുത്ത ക്ഷീണം, വിശപ്പില്ലായ്മ, ഭാരം കുറയൽ, ഓക്കാനം, ഛര്‍ദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam