കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നതും മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതും കരള്‍ ആണ്. അതിനാല്‍ കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്.

കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കരളിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
എണ്ണയും പഞ്ചസാരയും ഒഴിവാക്കുക
എണ്ണയും കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
പഴങ്ങൾ, പച്ചക്കറികൾ കഴിക്കുക
ആദ്യമേ തന്നെ ഭക്ഷണം ആരോഗ്യകരമാക്കുകയാണ് പ്രധാന കാര്യം. പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളമായി കഴിക്കാം.
വിറ്റാമിന്‍ സി, നാരുകള്‍
വിറ്റാമിന്‍ സിയും നാരുകളും അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ ഉൾപ്പെടുത്തുക. ഓട്സ്, ബ്രൊക്കോളി, ചീര, ബ്ലൂബെറി, ബദാം, പയറുവര്‍ഗങ്ങള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
വെള്ളം
വെള്ളം ധാരാളം കുടിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക
അമിത മദ്യപാനവും പുകവലിയുമാണ് പലപ്പോഴും കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കുന്നത്. മദ്യപാനം ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാകും. അതിനാല്‍ മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക.
ശരീരഭാരം നിയന്ത്രിക്കുക
അമിത വണ്ണം ആരോഗ്യത്തിന് ഒട്ടും നന്നല്ല. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കുക.
വ്യായാമം
ദിവസവും ചിട്ടയായി വ്യായാമം ചെയ്യുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. യോഗ ചെയ്യുന്നതും നല്ലതാണ്.