ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്തുന്ന 10 സൂപ്പർഫുഡുകൾ
ശ്വാസകോശ അർബുദ സാധ്യത വർദ്ധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. പുകവലി, മോശം ജീവിതശൈലി, ശരിയായ ഭക്ഷണക്രമത്തിന്റെ അഭാവം തുടങ്ങിയവയാണ് അവയിൽ ചിലതാണ്. Lung Cancer Awareness Month 2025 superfoods that improve lung health

ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്തുന്ന 10 സൂപ്പർഫുഡുകൾ
ശ്വാസകോശ അർബുദ സാധ്യത വർദ്ധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. പുകവലി, മോശം ജീവിതശൈലി, ശരിയായ ഭക്ഷണക്രമത്തിന്റെ അഭാവം തുടങ്ങിയവയാണ് അവയിൽ ചിലതാണ്. ചില സൂപ്പർഫുഡുകൾ ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശ്വാസകോശ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.
തക്കാളി ചേർക്കുന്നത് ശ്വാസകോശ ശേഷി മെച്ചപ്പെടുത്തുകയും ആസ്ത്മ ലക്ഷണങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും.
തക്കാളിയിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ശ്വാസകോശത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ലൈക്കോപീൻ സഹായിക്കുന്നു. ദൈനംദിന ഭക്ഷണത്തിൽ തക്കാളി ചേർക്കുന്നത് ശ്വാസകോശ ശേഷി മെച്ചപ്പെടുത്തുകയും ആസ്ത്മ ലക്ഷണങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും.
ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് ആന്തോസയാനിനുകൾ, കാരണം ബ്ലൂബെറി ശ്വാസകോശാരോഗ്യത്തെ സംരക്ഷിക്കുന്നു.
ബ്ലൂബെറിയിൽ ആന്തോസയാനിനുകൾ ധാരാളമുണ്ട്. നമ്മുടെ ശ്വാസകോശത്തിലെ കലകളെ ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള പിഗ്മെന്റുകളാണ് ആന്തോസയാനിനുകൾ.
കുരുമുളക് ശ്വാസകോശാരോഗ്യത്തെ മെച്ചപ്പെടുത്തുന്നിന് സഹായിക്കുന്നു
കുരുമുളകിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, മറ്റ് വിവിധ പോഷകങ്ങൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.
മഞ്ഞളിലെ ഒരു സംയുക്തമായ കുർക്കുമിൻ ശ്വാസകോശാരോഗ്യത്തിന് ഗുണം ചെയ്യും.
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. കകുർക്കുമിൻ കൂടുതലായി കഴിക്കുന്നത് ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.
ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ഗ്രീൻ ടീയ്ക്ക് അസാധാരണമായ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ആന്റിഓക്‌സിഡന്റുകളാലും ഇത് സമ്പന്നമാണ്. ശ്വാസകോശ രോഗങ്ങളെ തടയുന്നതിന് ഗ്രീൻ ടീ സഹായകമാണ്.
ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ കാരണം ഒലിവ് ഓയിൽ ശ്വാസകോശാരോഗ്യത്തെ സഹായിച്ചേക്കാം.
ഒലിവ് ഓയിൽ ശ്വസനവ്യവസ്ഥയുടെ മികച്ച ആരോഗ്യത്തിന് സഹായിക്കുന്നു. ഒലിവ് ഓയിൽ പതിവായി കഴിക്കുന്നത് ആസ്ത്മ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
കാപ്പിയിലെ കഫീനും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ളതിനാൽ ശ്വാസകോശത്തിന് ഏറെ നല്ലതാണ്.
കഫീനും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമായതിനാൽ ശ്വാസകോശത്തിന് സഹായകമാണ്. കഫീൻ ആസ്ത്മയുടെ സാധ്യതയും ലക്ഷണങ്ങളും കുറച്ചേക്കാം.
തൈര് ശ്വാസകോശത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനം വർദ്ധിപ്പിക്കാനും COPD പോലുള്ള അവസ്ഥകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും.
കാൽസ്യം, പ്രോട്ടീൻ, ഫോസ്ഫറസ്, സെലിനിയം തുടങ്ങിയ വിവിധ പോഷകങ്ങളാൽ സമ്പന്നമായ ഭക്ഷണമാണ് തൈര്. ഇത് ശ്വാസകോശത്തിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുകയും സിഒപിഡിയുടെ അപകടസാധ്യതയിൽ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു.
അല്ലിസിൻ പോലുള്ള സംയുക്തങ്ങൾ മൂലമുണ്ടാകുന്ന ആന്റി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങൾ വെളുത്തുള്ളിക്ക് ശ്വാസകോശാരോഗ്യത്തിന് ഗുണം ചെയ്യും.
വെളുത്തുള്ളിയിൽ ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി, ആൻറി വൈറൽ, കൂടാതെ നമ്മുടെ ശ്വാസകോശത്തിന്റെയും മൊത്തത്തിലുള്ള ശരീരത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്ന മറ്റ് നിരവധി ഗുണങ്ങളുണ്ട്.
ഇഞ്ചി ശ്വാസകോരോഗങ്ങളെ അകറ്റി നിർത്തുന്നു
ഇഞ്ചി ശ്വാസകോശത്തെ സുഖപ്പെടുത്താൻ സഹായിക്കുകയും ശ്വാസകോശാരോഗ്യത്തെ കൂടുതൽ വഷളാക്കുന്ന അണുബാധകൾ പിടിപെടാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

