- Home
- Life
- Health
- ഓണം മധുരവും പ്രമേഹവും: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓണം മധുരവും പ്രമേഹവും: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മധുരമില്ലാതെ എന്ത് ഓണം ആഘോഷമല്ലെ. ഇത്തരം ആഘോഷങ്ങളിൽ പലപ്പോഴും പ്രമേഹരോഗികൾ നേരിടുന്ന പ്രധാന ചോദ്യമാണ് എത്രത്തോളം മധുരം കഴിക്കാം എന്നത്. എന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാതെ തന്നെ ആഘോഷങ്ങളിൽ പങ്കുചേരാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

വ്യായാമം വർദ്ധിപ്പിക്കുക
കഴിക്കുന്ന അധിക കലോറി എരിച്ചു കളയാൻ കൂടുതൽ ശാരീരിക അധ്വാനത്തിലും വ്യായാമത്തിലും ഏർപ്പെടുക.
കൃത്യമായ ഉറക്കം ഉറപ്പാക്കുക
ഉറക്കമില്ലായ്മ വിശപ്പ് കൂട്ടുന്ന ഗ്രെലിൻ ഹോർമോണിന്റെ അളവ് കൂട്ടുകയും, കൊഴുപ്പും മധുരവും കൂടിയ ഭക്ഷണങ്ങളോട് ആസക്തി ഉണ്ടാക്കുകയും ചെയ്യും.
ധാരാളം വെള്ളം കുടിക്കുക
ശരീരം എപ്പോഴും ഹൈഡ്രേറ്റഡ് ആയി നിലനിർത്തുക.
ഭക്ഷണത്തിനിടയിൽ പഴങ്ങൾ കഴിക്കുക
രാവിലെ 11 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയിൽ പഴങ്ങൾ കഴിക്കാം. എന്നാൽ അമിതമായി പഴുത്ത പഴങ്ങൾ ഒഴിവാക്കുക.
വീട്ടിലുണ്ടാക്കുന്ന സദ്യ തെരഞ്ഞെടുക്കുക
ഹോട്ടലുകളിൽ നിന്നുള്ള സദ്യയെക്കാൾ വീട്ടിലുണ്ടാക്കുന്ന സദ്യയാണ് നല്ലത്. ഇതിലൂടെ പഞ്ചസാര, കാർബോഹൈഡ്രേറ്റ്, കലോറി എന്നിവയുടെ അളവ് കൃത്യമായി നിയന്ത്രിക്കാൻ സാധിക്കും.
മരുന്നുകളും പരിശോധനയും കൃത്യമാക്കുക
മരുന്നുകൾ കൃത്യസമയത്ത് കഴിക്കുകയും, പഞ്ചസാരയുടെ അളവിൽ വ്യതിയാനം വരുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കാൻ ടെസ്റ്റിംഗ് കിറ്റ് കയ്യിൽ കരുതുകയും ചെയ്യുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

