ന്യുമോണിയ ; ശരീരം കാണിക്കുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ
ജുറാസിക് പാര്‍ക്കിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ മനസില്‍ ഇടം നേടിയ നടന്‍ സാം നീല്‍ അന്തരിച്ച വാർത്ത നാം അറിഞ്ഞതാണ്. 78 വയസായിരുന്നു.

'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ അന്തരിച്ചു.
ജുറാസിക് പാര്‍ക്കിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ മനസില്‍ ഇടം നേടിയ നടന്‍ സാം നീല്‍ അന്തരിച്ച വാർത്ത നാം അറിഞ്ഞതാണ്. 78 വയസായിരുന്നു. ഓസ്‌ട്രേലിയയിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ കുടുംബമാണ് മരണ വിവരം പുറത്തുവിട്ടത്. സാം നീൽ ന്യൂമോണിയ ബാധിച്ചാണ് മരിച്ചതെന്ന് അദ്ദേഹത്തിന്റെ ഏജന്റ് ഫിലിപ്പ് ഗ്രെൻസ് വ്യക്തമാക്കി.
CAR-T തെറാപ്പി എന്ന ചികിത്സയിലൂടെ ലിംഫോമയ്‌ക്കെതിരെ പോരാടി സാം അതിനെ അതിജീവിച്ചിരുന്നു.
നീലിന്റെ കുടുംബവുമായി സംസാരിച്ച ശേഷവും തെറ്റായ വിവരങ്ങളും തികച്ചും അസത്യങ്ങളും അടങ്ങിയ വാർത്താ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നുമാണ് കൂടുതൽ വിവരങ്ങൾ നൽകുന്നതെന്ന് ഫിലിപ്പ് ഗ്രെൻസ് പറഞ്ഞു. ന്യുമോണിയ ബാധിച്ചാണ് സാം അന്തരിച്ചത്. രോഗബാധിതനാകുന്നതിന് മുൻപ്, CAR-T തെറാപ്പി എന്ന പുതിയ ചികിത്സയിലൂടെ ലിംഫോമയ്‌ക്കെതിരെ പോരാടി സാം അതിനെ അതിജീവിച്ചിരുന്നു. കഴിഞ്ഞ വർഷം നീൽ തുടർച്ചയായി നാല് പ്രോജക്റ്റുകൾ ചിത്രീകരിച്ചതായും അവ വരും മാസങ്ങളിൽ റിലീസ് ചെയ്യാനിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്വാസകോശത്തിലെ വായു അറകളിൽ വീക്കം ഉണ്ടാക്കുന്ന ഒരു അണുബാധയാണ് ന്യൂമോണിയ
ശ്വാസകോശത്തിലെ വായു അറകളിൽ വീക്കം ഉണ്ടാക്കുന്ന ഒരു അണുബാധയാണ് ന്യുമോണിയ. ഈ വായു അറകളിൽ ദ്രാവകമോ പഴുപ്പോ നിറയുന്നത് ശ്വസനം ബുദ്ധിമുട്ടാക്കുകയും തൽഫലമായി ശരീരത്തിലെത്തുന്ന ഓക്സിജന്റെ അളവ് കുറയുകയും ചെയ്യുന്നു. ഏത് പ്രായത്തിലുള്ളവരെയും ന്യൂമോണിയ ബാധിക്കാമെങ്കിലും മുതിർന്ന പൗരന്മാരിലാണ് രോഗം ഗുരുതരമാകാനും ജീവന് ഭീഷണിയാകുന്ന സങ്കീർണതകൾ ഉണ്ടാകാനുമുള്ള സാധ്യത വളരെ കൂടുതലായിട്ടുള്ളത്.
ന്യൂമോണിയയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാം?
തുടർച്ചയായ ചുമ (മഞ്ഞയോ പച്ചയോ നിറത്തിലുള്ളതോ രക്തം കലർന്നതോ ആയ കഫം ഉണ്ടായേക്കാം), പനിയും വിറയലും, ശ്വാസംമുട്ടൽ, നെഞ്ചുവേദന (ചുമയ്ക്കുമ്പോഴോ ആഴത്തിൽ ശ്വാസമെടുക്കുമ്പോഴോ തീവ്രമാകുന്ന വേദന), ക്ഷീണവും തളർച്ചയും ( അണുബാധയെ ചെറുക്കാൻ ശരീരം കൂടുതൽ ഊർജ്ജം ചെലവഴിക്കുന്നു. ഇത് ക്ഷീണത്തിന് കാരണമാകുന്നു), പെട്ടെന്നുള്ള ആശയക്കുഴപ്പമോ ജാഗ്രതയിലുണ്ടാകുന്ന മാറ്റങ്ങളോ മുതിർന്നവരിൽ അനുഭവപ്പെട്ടേക്കാം.
ഇൻഫ്ലുവൻസ, കോവിഡ് സി.എ.ബി പോലുള്ള വൈറസുകളും ന്യുമോണിയക്ക് കാരണമാകുന്നുണ്ട്.
ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെല്ലാം രോഗകാരികൾ ആണെങ്കിലും ഗുരുതരമായ ഭൂരിഭാഗം ന്യുമോണിയ രോഗത്തിനും കാരണം ബാക്ടീരിയയാണ്. അതേസമയം തന്നെ ഇൻഫ്ലുവൻസ, കോവിഡ് സി.എ.ബി പോലുള്ള വൈറസുകളും ഗുരുതരമായ ന്യുമോണിയക്ക് കാരണമാകുന്നുണ്ട്.
മുതിർന്നവരിൽ ന്യുമോണിയയുടെ പ്രധാന കാരണങ്ങളിലൊന്നാണ് ബാക്ടീരിയകൾ.
അണുക്കൾ ശ്വാസകോശത്തിൽ പ്രവേശിക്കുകയും രോഗപ്രതിരോധ സംവിധാനത്തിന് ആ അണുബാധയെ ഫലപ്രദമായി തടയാൻ കഴിയാതെ വരികയും ചെയ്യുമ്പോഴാണ് ന്യുമോണിയ ഉണ്ടാകുന്നത്. മുതിർന്നവരിൽ ന്യുമോണിയയുടെ പ്രധാന കാരണങ്ങളിലൊന്നാണ് ബാക്ടീരിയകൾ. ഇൻഫ്ലുവൻസ, കോവിഡ്-19 തുടങ്ങിയ വൈറസുകളും ന്യൂമോണിയയ്ക്ക് കാരണമായേക്കാം. പ്രതിരോധശേഷി കുറഞ്ഞവരിലോ ചില ആരോഗ്യപ്രശ്നങ്ങളുള്ളവരിലോ ഇവ കൂടുതലായി കണ്ടുവരുന്നു.
ന്യുമോണിയ തടയാൻ ഫ്ലൂ (Flu), ന്യൂമോകോക്കൽ (Pneumococcal) വാക്സിനുകൾ ലഭ്യമാണ്.
രോഗകാരണം മനസ്സിലാക്കി (വൈറസ് ആണോ ബാക്ടീരിയ ആണോ എന്ന്) ഡോക്ടറുടെ നിർദ്ദേശപ്രകാരം ആന്റിബയോട്ടിക്കുകളോ മറ്റ് അനുബന്ധ ചികിത്സകളോ തേടേണ്ടതാണ്. ന്യുമോണിയ തടയാൻ ഫ്ലൂ (Flu), ന്യൂമോകോക്കൽ (Pneumococcal) വാക്സിനുകൾ ലഭ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

