സ്ട്രെസ് കുറയ്ക്കുന്നതിന് സഹായിക്കുന്ന ഏഴ് സൂപ്പർ ഫുഡുകൾ
സ്ട്രെസ് കുറയ്ക്കുന്നതിന് സഹായിക്കുന്ന ഏഴ് സൂപ്പർ ഫുഡുകൾ.

സ്ട്രെസ്
സ്ട്രെസ് കുറയ്ക്കുന്നതിന് സഹായിക്കുന്ന ഏഴ് സൂപ്പർ ഫുഡുകൾ
അവാക്കാഡോ
അവാക്കാഡോയിൽ മഗ്നീഷ്യം, ഒമേഗ-3 എന്നിവ അടങ്ങിയിരിക്കുന്നു. ഇത് കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. അവയിൽ വിവിധ വിറ്റാമിനുകളും (ബി വിറ്റാമിനുകൾ, വിറ്റാമിൻ ഇ, സി എന്നിവ) ധാരാളമായി അടങ്ങിയിട്ടുണ്ട്.
ബ്രോക്കോളി
കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുന്നതിന് സഹായിക്കുന്ന പ്രീബയോട്ടിക്സുകൾ ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്നു. ഇവ കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
തൈര്
മറ്റ് പുളിപ്പിച്ച ഭക്ഷണങ്ങളെപ്പോലെ, തൈര് കുടലിന്റെ ആരോഗ്യത്തിന് മികച്ച ഭക്ഷണമാണ്. ഇത് കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കാൻ സഹായിക്കുന്നു. ഇത് ആത്യന്തികമായി കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഡാർക്ക് ചോക്ലേറ്റ്
മിതമായ അളവിൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതിനും ആളുകളുടെ മൊത്തത്തിലുള്ള മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.
നട്സ്
നട്സുകളിൽ മഗ്നീഷ്യം, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഈ രണ്ട് ഘടകങ്ങളും സമ്മർദ്ദം കുറയ്ക്കുന്നതിനും, നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നതിനും സഹായിക്കുന്നു.
പ്രോട്ടീൻ ഭക്ഷണങ്ങൾ
പ്രോട്ടീൻ ശരീരത്തിനും ദഹനവ്യവസ്ഥയ്ക്കും അത്യാവശ്യമാണ്. ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ ഭക്ഷണങ്ങൾ സ്ട്രെസ് കുറയ്ക്കുന്നതിന് സഹായിക്കും.
സാൽമൺ മത്സ്യം
സാൽമൺ മത്സ്യത്തിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഒമേഗ-3 കളും അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായകമാണ്.

