മുടികൊഴിച്ചിലിന് കാരണമാകുന്ന ഒഴിവാക്കേണ്ട 6 ശീലങ്ങൾ ഇതാണ്
മുടികൊഴിച്ചിൽ പലരും നേരിടുന്ന പ്രതിസന്ധിയാണ്. ഏതു പ്രായത്തിലും മുടികൊഴിച്ചിൽ ഉണ്ടാവാം. നിങ്ങൾ അറിയാതെ ചെയ്യുന്ന ചില ശീലങ്ങൾ മുടികൊഴിയുന്നതിന് കാരണമാകുന്നു. ഇങ്ങനെ ചെയ്യുന്നുണ്ടോ എങ്കിൽ ശ്രദ്ധിച്ചോളൂ.

ഭക്ഷണം കഴിക്കാതിരിക്കുന്നത്
ശരീരത്തിന് ആവശ്യമായ രീതിയിൽ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണം ഒഴിവാക്കുന്നതിലൂടെ തലമുടിക്ക് ആവശ്യമായ പ്രോട്ടീനുകൾ, അയൺ, വിറ്റാമിൻ, ഫാറ്റുകൾ എന്നിവ ലഭിക്കാതെയാവുന്നു.
അമിതമായ സമ്മർദ്ദം
അമിതമായ സമ്മർദ്ദം ഉണ്ടാകുമ്പോഴും തലമുടി കൊഴിയാറുണ്ട്. ഇത് സ്‌ട്രെസ് ഹോർമോണുകളെ പുറത്തുവിടുകയും മുടിയുടെ വളർച്ച തടയുകയും ചെയ്യുന്നു.
സ്റ്റൈലിംഗ് ചെയ്യുന്നത്
സ്ട്രൈറ്റനിങ്, കേളിംഗ്, ബ്ലോ ഡ്രൈ എന്നിവ ചെയ്യുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അമിതമായി ചൂടേൽക്കുമ്പോൾ മുടി വരണ്ടതാവുകയും, കേടുപാടുകൾ ഉണ്ടാവുകയും ചെയ്യുന്നു. നിരന്തരമായി ചെയ്യുമ്പോൾ ശ്രദ്ധിക്കാം.
മുടി കഴുകുന്നത്
രണ്ട് ദിവസം കൂടുമ്പോൾ മുടി ഷാംപൂ ഉപയോഗിച്ച് കഴുകുന്നത് സ്കാൽപ്പ് വൃത്തിയായിരിക്കാൻ സഹായിക്കുന്നു. എന്നാൽ അമിതമായി ഇത് ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല.
വെള്ളം ഒഴിവാക്കുന്നത്
ശരീരത്തെ മുഴുവനായും ബാധിക്കുന്ന ഒന്നാണ് ഡീഹൈഡ്രേഷൻ. ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ തലമുടിക്ക് ഈർപ്പം ആവശ്യമാണ്. ദിവസവും കൃത്യമായ അളവിൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
ഉറങ്ങാതിരിക്കുന്നത്
ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ ഭക്ഷണം മാത്രം കഴിച്ചാൽ പോരാ. നല്ല ഉറക്കവും ആവശ്യമാണ്. ഉറക്ക കുറവ് തലമുടി കൊഴിയാൻ കാരണമാകുന്നു. കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറക്കം ശരീരത്തിന് ആവശ്യമാണ്.
