വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ...?
അമിതഭാരം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവഴ്ക്കും. അമിതവണ്ണം കുറയ്ക്കാൻ പലരും പല മാർഗങ്ങളും പരീക്ഷിക്കാറുണ്ട്. ആരോഗ്യകരമായ രീതിയിലാകണം ശരീരഭാരം കുറയ്ക്കാൻ നാം ശ്രദ്ധിക്കേണ്ടത്. ശരീരഭാരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

drink water
ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരത്തിൽ എത്തുന്ന കാലറിയുടെ അളവ് കുറയ്ക്കാനും സഹായിക്കും.
egg
മുട്ട ഭാരം കുറയ്ക്കാൻ മികച്ചൊരു ഭക്ഷണമാണ്. പ്രോട്ടീന്റെയും ആരോഗ്യകരമായ കൊഴുപ്പിന്റെയും ഉറവിടമാണ് മുട്ട. പുഴുങ്ങിയോ, ഓംലെറ്റായോ ഒക്കെ മുട്ട കഴിക്കാം. മുട്ട കഴിച്ച് കഴിഞ്ഞാൽ കുറെ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നിക്കും.
plate
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ചെറിയ പ്ലേറ്റിൽ കഴിക്കാനാണ് വിദഗ്‌ധർ പറയുന്നത്. ചെറിയ പ്ലേറ്റിൽ വളരെ കുറച്ച് ഭക്ഷണം മാത്രമേ എടുക്കാൻ സാധിക്കു. എന്നാൽ പ്ലേറ്റ് നിറയെ ഭക്ഷണം ഉണ്ടെന്ന തോന്നൽ ഉണ്ടാക്കാനും ഇത് സഹായിക്കും.
watching tv
ടിവി കണ്ട് ഭക്ഷണം കഴിക്കാതിരിക്കുക. കാരണം ഇത് കാലറി കൂടാനും ശരീരഭാരം കൂടാനും കാരണമാകും. ഭക്ഷണത്തെ സാവധാനം ആസ്വദിച്ച് കഴിക്കാൻ ശ്രമിക്കുക.
protein
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഡയറ്റിൽ ഉൾപ്പെടുത്തുക. ഇത് ശരീരഭാരം കൂട്ടുകയില്ല. പച്ചക്കറികൾ, മത്സ്യം, മുട്ട എന്നിവ കഴിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam