ഭക്ഷണത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുടലിനെ ആരോഗ്യത്തോടെ നിലനിർത്താം
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട് അവയവങ്ങളില്‍ ഒന്നാണ് കുടല്‍. കുടലിന്റെ ആരോഗ്യം അവതാളത്തിലാകുമ്പോൾ ശാരീരികമായും വൈകാരികമായും ബാധിക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യാം.

ഭക്ഷണത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുടലിനെ ആരോഗ്യത്തോടെ നിലനിർത്താം
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട് അവയവങ്ങളില്‍ ഒന്നാണ് കുടല്‍. കുടലിന്റെ ആരോഗ്യം അവതാളത്തിലാകുമ്പോൾ ശാരീരികമായും വൈകാരികമായും ബാധിക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യാം.
ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് കുടലിനെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും.
തലച്ചോറ്, രോഗപ്രതിരോധ ശേഷി തുടങ്ങിയ ശരീരത്തിലെ എല്ലാ സംവിധാനങ്ങളെയും കുടൽ സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ കുടലിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. മലബന്ധം സാധാരണമായ കുടൽ പ്രശ്നങ്ങളിലൊന്നാണ്, ഇത് കുടലിന്റെ ആരോഗ്യം മോശമാണെന്നതിന്റെ പ്രധാന ലക്ഷണമാണ്. ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് കുടലിനെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും.
മെെദ കൊണ്ടുള്ള ബ്രെഡിന് പകരം മൾട്ടി ഗ്രെയ്ൻ ബ്രെഡ് ഉപയോഗിക്കുക
മെെദ കൊണ്ടുള്ള ബ്രെഡിന് പകരം മൾട്ടി ഗ്രെയ്ൻ ബ്രെഡ് ഉപയോഗിക്കുക. മെെദ കൊണ്ടുള്ള ബ്രെഡ് വളരെയധികം സംസ്കരിച്ചതും നാരുകൾ കുറവുമാണ്. അതേസമയം മൾട്ടി ഗ്രെയ്ൻ ബ്രെഡിൽ കൂടുതൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് നല്ല കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുകയും ദഹനം സുഗമമായി നിലനിർത്തുകയും ചെയ്യുന്നു. തവിടുള്ള ധാന്യങ്ങൾ ആരോഗ്യകരമായ ദഹനത്തെ പിന്തുണയ്ക്കുകയും കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുകയും ചെയ്യുന്നു.
പഞ്ചസാര പാനീയങ്ങൾക്ക് പകരം മോരോ കരിക്കിൻ വെള്ളമോ കുടിക്കാവുന്നതാണ്
പഞ്ചസാര പാനീയങ്ങൾക്ക് പകരം മോരോ കരിക്കിൻ വെള്ളമോ കുടിക്കാവുന്നതാണ്. സോഫ്റ്റ് ഡ്രിങ്കുകളിലും പായ്ക്ക് ചെയ്ത ജ്യൂസുകളിലും പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും. മോര് തേങ്ങാ വെള്ളം എന്നിവ കുടലിന് കൂടുതൽ അനുയോജ്യവുമാണ്. മോരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. അതേസമയം തേങ്ങാവെള്ളം ജലാംശം, ദഹനം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഫ്ലേവർഡ് തൈരിന് പകരം പ്ലെയിൻ തൈര് ഉപയോഗിക്കുക
ഫ്ലേവർഡ് തൈരിൽ പലപ്പോഴും പഞ്ചസാരയും കൃത്രിമ ഫ്ലേവറുകളും അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കുടൽ ബാക്ടീരിയകളെ പിന്തുണയ്ക്കുന്നതിന് പ്ലെയിൻ തൈര് മികച്ചതാണ്. ഇത് സ്വാഭാവികമായും ദഹനത്തെ സഹായിക്കുന്നു. കൂടാതെ അധിക പോഷകാഹാരത്തിനായി പഴങ്ങളും വിത്തുകളും ചേർത്ത് കഴിക്കാവുന്നതാണ്.
നൂഡിൽസ് പോലുള്ളവ വീട്ടിൽ തന്നെ തയ്യാറാക്കി കഴിക്കുക.
നൂഡിൽസ് പോലുള്ളവ വീട്ടിൽ തന്നെ തയ്യാറാക്കി കഴിക്കുക. പച്ചക്കറികൾ, പരിപ്പ് എന്നിവ ചേർത്ത് തയ്യാറാക്കുന്നത് കൊണ്ട് തന്നെ വീട്ടിൽ ഉണ്ടാക്കുന്ന ലളിതമായ ഭക്ഷണങ്ങൾ വയറിന് എളുപ്പമായിരിക്കും. പുതിയ ഭക്ഷണം സമീകൃത പോഷകാഹാരം നൽകുകയും മികച്ച ദഹനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഐസ്ക്രീമിന് പകരം ഫ്രോസൺ തൈരും പഴങ്ങളും കഴിക്കുക.
ഐസ്ക്രീമിന് പകരം ഫ്രോസൺ തൈരും പഴങ്ങളും കഴിക്കുക. ഐസ്ക്രീമിൽ പഞ്ചസാരയും ഹെവി ക്രീമും കൂടുതലായിരിക്കും. ഇത് ദഹനത്തിന് അത്ര നല്ലതല്ല. ഫ്രോസൺ തൈരിന് മുകളിൽ ഫ്രഷ് ഫ്രൂട്ട്സ് ചേർത്താൽ ഭാരം കുറഞ്ഞതും കുടലിന് കൂടുതൽ അനുയോജ്യവുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

