MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Health
  • ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന സിങ്ക് അടങ്ങിയ ആറ് ഭക്ഷണങ്ങൾ

ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന സിങ്ക് അടങ്ങിയ ആറ് ഭക്ഷണങ്ങൾ

രക്തസമ്മർദ്ദം തുടർച്ചയായി ഉയർന്ന നിലയിൽ കാണപ്പെടുന്നത് 'ഉയർന്ന രക്തസമ്മർദ്ദം' (ഹൈപ്പർടെൻഷൻ) എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. ഇന്ന് വളരെ സാധാരണമായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം.

1 Min read
Author : Resmi Sreekumar
Published : Oct 14 2026, 11:29 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന സിങ്ക് അടങ്ങിയ ആറ് ഭക്ഷണങ്ങൾ
Image Credit : Getty

ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന സിങ്ക് അടങ്ങിയ ആറ് ഭക്ഷണങ്ങൾ

രക്തസമ്മർദ്ദം തുടർച്ചയായി ഉയർന്ന നിലയിൽ കാണപ്പെടുന്നത് 'ഉയർന്ന രക്തസമ്മർദ്ദം' (ഹൈപ്പർടെൻഷൻ) എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. ഇന്ന് വളരെ സാധാരണമായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
28
ഉയർന്ന രക്തസമ്മർദ്ദം എന്നത് രക്തക്കുഴലുകളുടെ ഭിന്നകളിൽ രക്തം ചെലുത്തുന്ന മർദ്ദം നിരന്തരം സാധാരണയേക്കാൾ കൂടുതലായിരിക്കുന്ന അവസ്ഥയാണ്
Image Credit : Getty

ഉയർന്ന രക്തസമ്മർദ്ദം എന്നത് രക്തക്കുഴലുകളുടെ ഭിന്നകളിൽ രക്തം ചെലുത്തുന്ന മർദ്ദം നിരന്തരം സാധാരണയേക്കാൾ കൂടുതലായിരിക്കുന്ന അവസ്ഥയാണ്

ഭക്ഷണക്രമം, വ്യായാമം തുടങ്ങിയ ജീവിതശൈലീ മാറ്റങ്ങളിലൂടെ ചിലർക്ക് ഇതിനെ നിയന്ത്രിക്കാൻ കഴിയുമെങ്കിലും, മറ്റു ചിലർക്ക് ദിവസേനയുള്ള മരുന്ന് ആവശ്യമായി വരുന്നു. ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന സിങ്ക് അടങ്ങിയ ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

Related Articles

Related image1
World Heart Day 2026 : 'ഹൃദ്രോഗം പലപ്പോഴും നമ്മുടെ കൺമുന്നിൽ തന്നെയുണ്ടായിട്ടും തിരിച്ചറിയപ്പെടാതെ പോകാം'
Related image2
Now Playing
ഹൃദയാരോഗ്യം മെച്ചപ്പെടാൻ കൊക്കോയും ചായയും | പ്രപഞ്ചവും മനുഷ്യനും | Heart Health
38
നട്‌സുകളിൽ സിങ്കും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
Image Credit : Pixabay

നട്‌സുകളിൽ സിങ്കും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

നട്‌സുകളിൽ സിങ്കും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. നിലക്കടല, കശുവണ്ടി, ബദാം എന്നിവ സിങ്കിന്റെ മികച്ച ഉറവിടങ്ങളാണ്. ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകൾ, നാരുകൾ എന്നിവയും ഇവയിൽ അടങ്ങിയിരിക്കുന്നു. ഏറ്റവും കൂടുതൽ സിങ്ക് അടങ്ങിയിട്ടുള്ളത് കശുവണ്ടിയിലായതിനാൽ കൂടുതൽ സിങ്ക് ലഭിക്കുന്നതിനായി അവ കഴിക്കാവുന്നതാണ്.

48
പാൽ, ചീസ്, തൈര് എന്നിവയിൽ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്.
Image Credit : instagram

പാൽ, ചീസ്, തൈര് എന്നിവയിൽ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്.

സിങ്കിന്റെ മികച്ച ഉറവിടങ്ങളാണ് ക്ഷീരോൽപന്നങ്ങൾ. പാൽ, ചീസ്, തൈര് എന്നിവയിൽ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ശരീരത്തിന് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയുന്ന രൂപത്തിലുള്ള സിങ്ക് ഇവയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ സിങ്ക് ആഗിരണം കൂടുതൽ കാര്യക്ഷമമാകുന്നു.

58
മുട്ടയിൽ സിങ്ക് കൂടാതെ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ അടങ്ങിയിട്ടുണ്ട്
Image Credit : Asianet News

മുട്ടയിൽ സിങ്ക് കൂടാതെ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ അടങ്ങിയിട്ടുണ്ട്

മുട്ടയിൽ സിങ്ക് കൂടാതെ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, സെലിനിയം തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ബിപി നിയന്ത്രിക്കാൻ ദിവസവും ഒരു മുട്ട കഴിക്കുക.

68
ഡാർക്ക് ചോക്ലേറ്റിൽ ശ്രദ്ധേയമായ അളവിൽ സിങ്ക് അടങ്ങിയിട്ടുണ്ട്.
Image Credit : Getty

ഡാർക്ക് ചോക്ലേറ്റിൽ ശ്രദ്ധേയമായ അളവിൽ സിങ്ക് അടങ്ങിയിട്ടുണ്ട്.

ഡാർക്ക് ചോക്ലേറ്റിൽ ശ്രദ്ധേയമായ അളവിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇതിൽ ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ്, മഗ്നീഷ്യം എന്നിവയും അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ സഹായിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

78
ഭക്ഷണക്രമത്തിൽ സിങ്കിന്റെയും പ്രോട്ടീന്റെയും മികച്ച ഉറവിടങ്ങളാണ് പയർവർഗ്ഗങ്ങൾ.
Image Credit : Getty

ഭക്ഷണക്രമത്തിൽ സിങ്കിന്റെയും പ്രോട്ടീന്റെയും മികച്ച ഉറവിടങ്ങളാണ് പയർവർഗ്ഗങ്ങൾ.

ഭക്ഷണക്രമത്തിൽ സിങ്കിന്റെയും പ്രോട്ടീന്റെയും മികച്ച ഉറവിടങ്ങളാണ് പയർവർഗ്ഗങ്ങൾ. കടല, പരിപ്പ്, വിവിധ തരം ബീൻസ് എന്നിവ ഇതിനായി ഉപയോഗിക്കാവുന്ന മികച്ചതും വൈവിധ്യമാർന്നതുമായ വിഭവങ്ങളാണ്. ഇവയിൽ നിന്ന് സിങ്ക്, പ്രോട്ടീൻ, നാരുകൾ (ഫൈബർ), വിറ്റാമിനുകൾ തുടങ്ങിയവ ലഭിക്കുന്നു.

88
ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ  വയറു നിറഞ്ഞതായി തോന്നിപ്പിക്കാൻ സഹായിക്കുന്നു
Image Credit : Getty

ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ വയറു നിറഞ്ഞതായി തോന്നിപ്പിക്കാൻ സഹായിക്കുന്നു

ഓട്‌സിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിൽ നിന്ന് പ്രോട്ടീനും നാരുകളും ലഭിക്കുന്നു. ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇവ വയറു നിറഞ്ഞതായി തോന്നിപ്പിക്കാൻ സഹായിക്കുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കുക, ആന്റിഓക്‌സിഡന്റുകൾ നൽകുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക തുടങ്ങിയ മറ്റ് ഗുണങ്ങളും ഓട്‌സിനുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
രക്തസമ്മർദ്ദം
 

Latest Videos
Recommended Stories
Recommended image1
എപ്പോഴും ക്ഷീണവും ഊർജ്ജക്കുറവും അനുഭവപ്പെടുന്നുണ്ടോ? ഈ പോഷകങ്ങളുടെ കുറവ് കൊണ്ടാകാം
Recommended image2
പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
Recommended image3
പനീറോ സോയയോ: ശരീരഭാരം കുറയ്ക്കാൻ ഏതാണ് കൂടുതൽ നല്ലത്?
Related Stories
Recommended image1
World Heart Day 2026 : 'ഹൃദ്രോഗം പലപ്പോഴും നമ്മുടെ കൺമുന്നിൽ തന്നെയുണ്ടായിട്ടും തിരിച്ചറിയപ്പെടാതെ പോകാം'
Recommended image2
Now Playing
ഹൃദയാരോഗ്യം മെച്ചപ്പെടാൻ കൊക്കോയും ചായയും | പ്രപഞ്ചവും മനുഷ്യനും | Heart Health
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved