'ബംഗാളിന്റെ മകള്‍'; മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ചക്രവര്‍ത്തിക്ക് പിന്തുണയുമായി കോണ്‍ഗ്രസിന്റെ റാലി

First Published 12, Sep 2020, 9:07 PM

റിയയുടെ അറസ്റ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്ത അവസ്ഥയാണ്. സുശാന്തിന്റെ ജന്മനാടായ ബിഹാര്‍ സര്‍ക്കാര്‍ കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവുമായി രംഗത്തെത്തി. റിയക്കെതിരെ ആദ്യമായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതും ബിഹാറിലാണ്. കേസില്‍ റിയയെ അറസ്റ്റ് ചെയ്തത് പ്രധാന നേട്ടമായി ബിഹാര്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നു.

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിക്ക് പിന്തുണയുമായി ബംഗാളില്‍ കോണ്‍ഗ്രസ് റാലി നടത്തി. റിയയെ അറസ്റ്റ് ചെയ്തതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും റിയയോട് അപമര്യാദയായി പെരുമാറിയെന്നും ബംഗാളിന്റെ മകളായ റിയയോടുള്ള നടപടിയെ അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

ബംഗാള്‍ പിസിസി പ്രസിഡന്റ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തിലാണ് കൂറ്റന്‍ റാലി സംഘടിപ്പിച്ചത്. റാലിയില്‍ സംസ്ഥാന നേതാക്കളടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

റിയ ചക്രബര്‍ത്തിയുടെ സുഹൃത്തായ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ്  നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മയക്കുമരുന്ന് കേസില്‍ റിയയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. മുംബൈ ബൈക്കുള ജയിലിലാണ് റിയ ഇപ്പോള്‍. റിയക്ക് അനുകൂലമായ നിലപാടുമായി കോണ്‍ഗ്രസ് നേരത്തെയും രംഗത്തെത്തിയിരുന്നു.

റിയയുടെ അറസ്റ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്ത അവസ്ഥയാണ്. സുശാന്തിന്റെ ജന്മനാടായ ബിഹാര്‍ സര്‍ക്കാര്‍ കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവുമായി രംഗത്തെത്തി. റിയക്കെതിരെ ആദ്യമായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതും ബിഹാറിലാണ്.

കേസില്‍ റിയയെ അറസ്റ്റ് ചെയ്തത് പ്രധാന നേട്ടമായി ബിഹാര്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നു. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാറിനെയും ശിവസേനയെയും ബിജെപി വിമര്‍ശിച്ചു.

റിയ ചക്രബര്‍ത്തിക്ക് ശിവസേന പിന്തുണ നല്‍കുന്നുണ്ടെന്നും സുശാന്തിന്റെ സഹോദരിമാര്‍ക്കെതിരെയുള്ള റിയയുടെ പരാതി അടിസ്ഥാന രഹിതമാണെന്നും ബിജെപി വക്താവ് നിഖില്‍ ആനന്ദ് പറഞ്ഞു.

റിയയുടെ അറസ്റ്റ് ബിഹാറിലെ രാഷ്ട്രീയക്കളിയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ മനോജ് ചക്രബര്‍ത്തി ആരോപിച്ചു.

അതേസമയം റിയ ഇതുവരെ രാഷ്ട്രീയ ചായ്വ് പ്രകടിപ്പിച്ചിട്ടില്ല. അറസ്റ്റ് ചെയ്ത അന്ന് റിയ ധരിച്ച ടീ ഷര്‍ട്ട് ചര്‍ച്ചയായിരുന്നു. നിരവധി പേര്‍ ടീ ഷര്‍ട്ടിലെ വരികള്‍ ഏറ്റെടുത്തു.

റിയയുടെ ജാമ്യ നടപടിയിലേക്ക് ഉറ്റുനോക്കുകയാണ് ബോളിവുഡും രാഷ്ട്രീയ ലോകവും.

കേസില് റിയയുടെ സഹോദരനടക്കം നിരവധി പേര് അറസ്റ്റിലായിരുന്നു. സുശാന്തിന്റെ മരണത്തിന് പിന്നില് ലഹരിയുടെ സ്വാധീനമുണ്ടെന്നാണ് പൊലീസ് നിഗമനം

loader